കുവൈത്ത് സിറ്റി: ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവിനെ കുവൈത്ത് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി. ഓപ്പറേറഷന്‍സ് റൂമില്‍ അധികൃതര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു അറസ്റ്റ്.

ഏഴ് കിലോഗ്രാം മയക്കുമരുന്നിനൊപ്പം ഇത് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്‍തുക്കളെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.