റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളും സൗജന്യമായിരിക്കും.

റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പാര്‍ക്കിങ് ഫീസ് ശവ്വാല്‍ 4ന് പുനരാരംഭിക്കുമെന്നും അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു. പെരുന്നാള്‍ ഈ മാസം 10ന് ആണെങ്കില്‍ ഏപ്രില്‍ എട്ട് മുതല്‍ 12 വരെ പാര്‍ക്കിങ് നിരക്കുകള്‍ ഈടാക്കില്ല. ദുബൈയില്‍ ഞായറാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമായതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിങ് ലഭിക്കും. എന്നാല്‍ 9ന് പെരുന്നാള്‍ ആണെങ്കില്‍ പാര്‍ക്കിങ് അഞ്ച് ദിവസം മാത്രമെ സൗജന്യമായി ലഭിക്കൂ. 

Read Also - 15 വർഷമായി ലുലുവിൽ ജോലി, ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല; ഒന്നരക്കോടിയുമായി കടന്ന പ്രതിയെ കുടുക്കി പൊലീസ്

 ഒമാനില്‍ പൊതു, സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്.

ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...