Asianet News MalayalamAsianet News Malayalam

ദുബൈയില്‍ റമദാന്‍ മാസത്തിലെ കൊവിഡ് സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ചു

റമദാന്‍ ടെന്റുകള്‍ക്കും ഇഫ്‍താര്‍, സംഭാവനകള്‍ എന്നിവയ്‍ക്കായി തയ്യാറാക്കുന്ന ടെന്റുകള്‍ക്കും പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പള്ളികളില്‍ തറാവീഹ് നമസ്‍കാരം അനുവദിക്കും. 

Dubai bans iftar tents large social gatherings during Ramadan
Author
Dubai - United Arab Emirates, First Published Mar 18, 2021, 5:39 PM IST

ദുബൈ: റമദാന്‍ മാസത്തില്‍ പ്രാബല്യത്തില്‍ വരുന്ന കൊവിഡ് സുരക്ഷാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്‍റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റി. റമദാനില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും പ്രായമായവരെയും മറ്റ് ഗുരുതര രോഗങ്ങളുള്ളവരെയും കൊവിഡ് ബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

റമദാന്‍ ടെന്റുകള്‍ക്കും ഇഫ്‍താര്‍, സംഭാവനകള്‍ എന്നിവയ്‍ക്കായി തയ്യാറാക്കുന്ന ടെന്റുകള്‍ക്കും പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പള്ളികളില്‍ തറാവീഹ് നമസ്‍കാരം അനുവദിക്കും. എന്നാല്‍ ഇശാഅ്, തറാവീഹ് നമസ്‍കാരങ്ങള്‍ പരമാവധി 30 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കണം.

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലുള്ള രാത്രി നമസ്‍കാരങ്ങളുടെ (ഖിയാമുല്ലൈല്‍) കാര്യത്തില്‍ സാഹചര്യം പരിശോധിച്ച് പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്നും അതോരിറ്റി അറിയിച്ചു. നാഷണല്‍ ക്രൈസിസ് ആന്റ് ഡിസാസ്‍റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി പ്രഖ്യാപിച്ച കൊവിഡ് സുരക്ഷാ നടപടികള്‍ കൂടി കണക്കിലെടുത്താണ് റമദാനിലെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios