Asianet News MalayalamAsianet News Malayalam

പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് ആളുകളെ ക്ഷണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; പ്രവാസി അറസ്റ്റില്‍

സന്ദര്‍ശകരെത്തുമ്പോള്‍ ഇവരുടെ പക്കല്‍ നിന്നും പണം കവരും. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. 

Dubai based gang lured victims into brothel for robbery and one arrested
Author
Dubai - United Arab Emirates, First Published Dec 25, 2020, 3:31 PM IST

ദുബൈ: പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് ആളുകളെ ക്ഷണിച്ച് പണം കവര്‍ന്ന ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ തലവന്‍ അറസ്റ്റില്‍. നാല് വര്‍ഷമായി നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദുബൈ പ്രഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദുബൈയിലെ നയിഫ് ഏരിയയിലെ ഒരു വീട് പെണ്‍വാണിഭ കേന്ദ്രമാക്കി മാറ്റി ഇവിടേക്ക് സന്ദര്‍ശകരെ വശീകരിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. സന്ദര്‍ശകരെത്തുമ്പോള്‍ ഇവരുടെ പക്കല്‍ നിന്നും പണം കവരും. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. 

കഴിഞ്ഞ ഒക്ടോബറില്‍ മൂന്ന് ഇന്ത്യക്കാരെ കബളിപ്പിച്ച് സംഘം പണം തട്ടിയെടുത്തിരുന്നു. ഇറച്ചിക്കട അന്വേഷിച്ച ഇവരെ സംഘത്തിലെ ചിലര്‍ പഴയ വീട്ടിലേക്ക് എത്തിച്ചു. കുറഞ്ഞ വിലയില്‍ മാംസം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു യുവാക്കളെ ഇവിടേക്ക് എത്തിച്ചത്. എന്നാല്‍ സ്ഥലത്തെത്തിയ തങ്ങളെ ഒരു സംഘം ബംഗ്ലാദേശികള്‍ ചേര്‍ന്ന് ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി 45 വയസ്സുള്ള ഇന്ത്യക്കാരന്‍ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുടെ മുറിയിലേക്ക് കയറാന്‍ നിര്‍ബന്ധിക്കുകയും ഇതിന് മുമ്പായി സംഘം മൂന്നുപേരുടെയും പക്കല്‍ നിന്നായി 40,000 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്തു. 

ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം മൂന്നുപേരുടെയും ഫോട്ടോയെടുത്ത തട്ടിപ്പ് സംഘം ഇവ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിട്ടയച്ചു. പിന്നീട് ഈ മൂന്നുപേരും ചേര്‍ന്ന് നയിഫ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. നാലുദിവസങ്ങള്‍ക്ക് ശേഷം സംഘത്തലവനായ 54 വയസ്സുള്ള ബംഗ്ലാദേശി അറസ്റ്റിലായി. സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. അറസ്റ്റിലായ പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി. കേസില്‍ 2021 ജനുവരിയിലാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.  
 

Follow Us:
Download App:
  • android
  • ios