ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കാലത്താണ് ദുബൈയില്‍ എത്തിയത്. അവിടെ ലാന്‍ഡ്‍മാര്‍ക് ഗ്രൂപ്പ് ആരംഭിച്ചു. പിന്നാലെ ഫാഷന്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍, ബജറ്റ് ഹോട്ടലുകള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

ദുബൈ: യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലാന്‍ഡ്‍മാര്‍ക് ഗ്രൂപ്പിന്റെ ഉടമയുമായ മിക്കി ജഗത്യാനി (73) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ദുബൈയിലായിരുന്നു അന്ത്യം. ബഹ്റൈനില്‍ സഹോദരന്റെ സ്ഥാപനം ഏറ്റെടുത്ത് ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം യുഎഇയിലെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്.

ചെന്നൈ, മുംബൈ, ബെയ്‍റൂത്ത് എന്നിവിടങ്ങളിലും ലണ്ടനിലെ അക്കൗണ്ടിങ് സ്‍കൂളിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബഹ്റൈനില്‍ എത്തിയ അദ്ദേഹം തന്റെ അന്തരിച്ച സഹോദരന്റെ വ്യാപാര സ്ഥാപനമായ ബേബി ഷോപ്പ് ഏറ്റെടുത്ത് നടത്തി. പത്ത് വര്‍ഷം പിന്നീട് ബഹ്റൈനില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ആറ് വ്യാപാര സ്ഥാപനങ്ങള്‍ കൂടി തുറന്നു.

ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കാലത്താണ് ദുബൈയില്‍ എത്തിയത്. അവിടെ ലാന്‍ഡ്‍മാര്‍ക് ഗ്രൂപ്പ് ആരംഭിച്ചു. പിന്നാലെ ഫാഷന്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍, ബജറ്റ് ഹോട്ടലുകള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കൊപ്പം ദുബൈയില്‍ താമസിച്ചുവരികയായിരുന്നു.

Read also: കർണാടക മന്ത്രിസഭാ വികസനം; 24 മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും; ആകെ 34 പേരിൽ ഒരേയൊരു വനിത മാത്രം

YouTube video player