ദുബായ്: ദുബായ് സിറ്റി ഓഫ് ഗോൾഡിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ദുബായ് സിറ്റി ഓഫ് ഗോൾഡ് എന്ന പേരിൽ പുത്തൻ അനുസ്മരണനാണയം അനാച്ഛാദനം ചെയ്തിരിക്കുകയാണ് പ്രശസ്ത ജ്വല്ലറി ​ഗ്രൂപ്പായ ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിനൊപ്പം ചേർന്ന് സ്വർണാഭരണവില്പന എന്ന ക്യാമ്പയിനും ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് തുടക്കമിട്ടിട്ടുണ്ട്. ദുബായിൽ നടക്കുന്ന ദുബായ് ടൂറിസം ഷോപ്പിംഗ് ഫെസ്റ്റിവലും ഇരുപത്തിയഞ്ചാം വാർഷിക​ഘോഷത്തിന്റെ നിറവിലാണ്.

വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി 200 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോൾഡ് സ്വർണ്ണനാണയങ്ങൾ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26ന് ആരംഭിക്കുന്ന ഫെസ്റ്റ് 2020 ഫെബ്രുവരി ഒന്നുവരെ നീളും. അടുത്ത വർഷം മുഴുവൻ സ്വർണാഭരണ ഉപഭോതാക്കൾക്ക് ദിനവും 75 പവൻ വരെ കരസ്ഥമാക്കാനുള്ള അവസരവും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ സാധ്യമാകുന്നുണ്ട്.

എങ്ങനെ സമ്മാനം നേടാം 

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സ്വർണാഭരണ ഔട്ട് ലെറ്റുകളിൽനിന്ന് അഞ്ഞൂറ് ദിർഹം വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. എട്ടു ഗ്രാമവീതമുള്ള മൂവായിരത്തിലധികം പവൻ സ്വർണ്ണം വരെ ഇങ്ങനെ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം. ഡിസംബർ 26 മുതൽ ഫെബ്രുവരി ഒന്നുവരെ ദിനവും അഞ്ചു വിജയികളെ വീതമാണ് തെരഞ്ഞെടുക്കുക. 25 പവൻ, 20 പവൻ, 15 പവൻ, 10 പവൻ, അഞ്ച് എന്നിങ്ങനെയാണ് ഒന്നു മുതൽ അഞ്ചുവരെയുള്ള വിജയികൾക്ക് ലഭിക്കുക.

ഇതിനൊപ്പം ജനുവരി നാലുമുതൽ അഞ്ച് സ്വർണ്ണനാണയങ്ങൾ വീതം നേടുന്ന മൂന്ന് അധികം വിജയികളെ കൂടി പ്രഖ്യാപിക്കും. അഞ്ഞൂറ് ദിർഹം മൂല്യമുള്ള വജ്രാഭരണങ്ങളോ പേൾ ജ്വല്ലറിയോ വാങ്ങുന്നതിലൂടെയും ദുബായ് സിറ്റി ഓഫ് ഗോൾഡ് സ്‌പെഷ്യൽ എഡിഷൻ നാണയങ്ങൾ വാങ്ങുന്നതിലൂടെയും ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള സാധ്യത ഇരട്ടിയാണ്.

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സ്ട്രാറ്റജിക് പാർട്ടണർ ആയ വിസ സമ്മാനങ്ങൾ നേടാനും ഉപഭോക്താക്കൾ അവസരം ഒരുക്കിയിട്ടുണ്ട്. വിസ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഡിജിറ്റൽ പേ എന്നിവ വഴി അഞ്ഞൂറ് ദിർഹത്തിന് പർച്ചേസ് ചെയ്യുമ്പോൾ ഒന്നിനുപകരം രണ്ടു നറുക്കെടുപ്പ് കൂപ്പണുകൾ വീതം ലഭിക്കും. ഇതുവഴിയും സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്.

ദുബായ് സ്വർണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് (ഡിജിജെജി). ജ്വല്ലറികൾ, സ്വർണാഭരണ നിർമാതാക്കൾ, മൊത്ത–ചില്ലറ വ്യാപാരികൾ എന്നിവരടക്കം 600 ലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. ദുബായ് സാമ്പത്തിക വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ‌ിത്.