Asianet News MalayalamAsianet News Malayalam

ദുബായില്‍ ഒന്‍പത് ദിവസത്തേക്ക് ഡ്രോണുകള്‍ക്ക് വിലക്ക്; 'നോ ഫ്ലൈ' സോണ്‍ പ്രഖ്യാപിച്ചു

ദുബായ് വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം വിമാനത്താവളത്തിന്റെ 15 കിലോമീറ്റര്‍ പരിധിയിലാണ് ഡ്രോണുകള്‍ക്ക് 'നോ ഫ്ലൈ സോണ്‍' പ്രഖ്യാപിച്ചിരിക്കുന്നത്.

dubai civil avaition declares no fly zone for drones for nine days
Author
Dubai - United Arab Emirates, First Published Nov 15, 2019, 3:07 PM IST

ദുബായ്: ദുബായില്‍ 15 കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ദുബായ് എയര്‍ ഷോ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം വിമാനത്താവളത്തിന്റെ 15 കിലോമീറ്റര്‍ പരിധിയിലാണ് ഡ്രോണുകള്‍ക്ക് 'നോ ഫ്ലൈ സോണ്‍' പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 13 ബുധനാഴ്ച മുതല്‍ നവംബര്‍ 21 വ്യാഴാഴ്ച വരെയാണ് നിയന്ത്രണം.  ദുബായ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ദുബായ് എയര്‍ ഷോ തുടങ്ങുന്നത്.

Follow Us:
Download App:
  • android
  • ios