ശൈഖ് ഹുമൈദിനെ കണ്ട് റോഡിന് കുറകെ ഓടി വന്ന ശൈഖ് ഹംദാന്‍ അജ്മാന്‍ ഭരണാധികാരിയുടെ നെറുകയില്‍ ചുംബിച്ച് സന്തോഷം പ്രകടിപ്പിച്ചു.

ദുബൈ: ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും ലണ്ടനിലെ തെരുവില്‍ അവിചാരിതമായി കണ്ടുമുട്ടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വൈറലായിരിക്കുന്നത്. ഓക്‌സ്ഫഡ് സ്ട്രീറ്റിലെ സെല്‍ഫ്രിഡ്ജസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിനടത്തെ തെരുവില്‍ വെച്ചായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

സാധാരണ വേഷത്തിലായിരുന്നു ഇരുവരും. ശൈഖ് ഹുമൈദിനെ കണ്ട് റോഡിന് കുറകെ ഓടി വന്ന ശൈഖ് ഹംദാന്‍ അജ്മാന്‍ ഭരണാധികാരിയുടെ നെറുകയില്‍ ചുംബിച്ച് സന്തോഷം പ്രകടിപ്പിച്ചു. യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തെയും ശൈഖ് ഹംദാന്‍ ആശ്ലേഷിച്ചു. ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശൈഖ് ഹംദാന്‍ ലണ്ടനിലുണ്ട്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona