ദുബായ്: ദുബായിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപഭോക്താക്കള്‍ക്ക് ടേബിളുകളില്‍ മാത്രം മാത്രം വില്‍പന നടത്തിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ബാര്‍ കൗണ്ടറുകളിലൂടെയുള്ള വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നലെ മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്.

ദുബായ് പൊലീസാണ് ബാര്‍ - റസ്റ്റോറന്റുകള്‍ക്ക് ഇത് സംബന്ധിച്ച  നിര്‍ദേശം നല്‍കിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ബാര്‍ കൗണ്ടറുകളിലും പൂള്‍ ബാറുകളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നടപടിയെന്നാണ് വിവരം. ഇത് സംബന്ധിച്ച പ്രസ്‍താവന ഉടന്‍ പുറത്തിറക്കുമെന്ന് ദുബായ് ടൂറിസം അധികൃതര്‍ അറിയിച്ചു. അതേസമയം പുതിയ അറിയിപ്പ് ലഭിച്ചതായി റസ്റ്റോറന്റുകള്‍ സ്ഥിരീകരിച്ചു.