57 റെസ്റ്റോറന്റുകളും കഫേകളും അനുവദിച്ചതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതായി അധികൃതര്‍ കണ്ടെത്തി.

ദുബൈ: കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 74 സ്ഥാപനങ്ങള്‍ക്ക് ദുബൈ എക്കണോമിയുടെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം പിഴ ചുമത്തി. 57 റെസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 

57 റെസ്റ്റോറന്റുകളും കഫേകളും അനുവദിച്ചതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതായി അധികൃതര്‍ കണ്ടെത്തി. മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ദുബൈ എക്കണോമി അധികൃതര്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona