ഇന്ററാക്ടീവ് ഡൈനോസർ പാർക്ക്, ഫാന്റസി പാർക്ക് എന്നിവയാണ് പുതിയ എക്സ്പീരിയൻസുകൾ.

ദുബായിലെ ഏറ്റവും മാന്ത്രികമായ അനുഭവം തിരികെ എത്തി. ദുബായ് ഗാർഡൻ ഗ്ലോ സീസൺ 11-നായി വാതിൽ തുറക്കുമ്പോൾ, ഇത്തവണ കൂടുതൽ ആവേശകരമായ കാഴ്ച്ചകളാണ് കാത്തിരിക്കുന്നത്. “1 ഡെസ്റ്റിനേഷൻ 2 എക്സ്പീരിയൻസുകൾ” എന്ന പുതുമയേറിയ സങ്കൽപ്പത്തിലാണ് പുതിയ സീസൺ എത്തുന്നത്.

ഇന്ററാക്ടീവ് ഡൈനോസർ പാർക്ക്, ഫാന്റസി പാർക്ക് എന്നിവയാണ് പുതിയ അനുഭവങ്ങളുടെ പ്രധാന ഭാഗം. കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാനാകുന്ന ദുബായ് ഗാർഡൻ ഗ്ലോ സബീൽ പാർക്ക് ഗേറ്റ്-3-ലാണ് ഉള്ളത്. ദുബായ് ഫ്രെയിമിന് തൊട്ടരികിലാണിത്.

ഒരു ലൊക്കേഷനിൽ തന്നെ ചരിത്രാതീതകാലത്തെ ഡൈനോസറുകളെയും ഫാന്റസി പാർക്കിന്റെ കലാചാരുതയും ആസ്വദിക്കാനാകും. കൂടുതൽ അതിശയകരമായ നിമിഷങ്ങളും എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന ആകർഷണങ്ങളും പാർക്കിലുണ്ട്. അതായത് ദുബായിൽ ഈ സീസണിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്പോട്ടുകളിൽ ഒന്നാണ് ദുബായ് ഗാർഡൻ ഗ്ലോ.

ചരിത്രാതീതകാലത്തേക്ക് ഊളിയിടാൻ ഡൈനോസർ പാർക്ക്

വിദ്യാഭ്യാസവും വിനോദവും കോർത്തിണക്കുന്ന ഡൈനോസർ പാർക്ക് നിങ്ങളെ സമയത്തിനപ്പുറത്തേക്ക് കൊണ്ടുപോകും. 100-ൽ അധികം അനിമാട്രോണിക് ഡൈനോസറുകളാണ് ഇന്ററാക്ടീവ് സോണിലുള്ളത്. ഓരോ ചരിത്രാതീതകാലത്തെയും കഥകൾ പറയുന്നതാണ് ഇവിടുത്തെ ഓരോ ആകർഷണവും.

സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടിട്ടുള്ള ഡൈനോസറുകൾക്ക് ജീവൻവെക്കുന്നത് ഇവിടെ കാണാം. ഡൈനോസറുകൾക്ക് മുൻപുള്ള ഉരഗങ്ങൾ മുതൽ ഡൈനോസറുകളുടെ വിവിധ കാലഘട്ടങ്ങളിലേക്ക് പോകാം. ഡൈനോസറുകൾ രൂപംകൊണ്ട മദ്ധ്യ ട്രയാസിക് കാലഘട്ടത്തിലേക്ക്, ഏതാണ്ട് 230 ദശലക്ഷം വർഷങ്ങൾക്ക് പിന്നിലേക്ക് പോകാം. ഒടുവിൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ ഡൈനോസറുകൾ അപ്രത്യക്ഷമായതും അറിയാം. കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട ആകർഷണമാണിത്.

വിവിധ സബ് സോണുകളായി തിരിച്ചാണ് പ്രദർശനം:

  • ഡൈനോ ലൈവ് – നടക്കും ഡൈനോസറുകളോട് ഇടപഴകാം. പ്രിയപ്പെട്ട ഡൈനോസറുകളുമായി സെൽഫിയെടുക്കാം. കൂടാതെ ഒരു ഡൈനോ സ്റ്റേജ് ഷോയും ആസ്വദിക്കാം.

  • ഡൈനോ റൈഡ് – ഡൈനോസറുകളുടെ പുറത്തുകയറാം, യഥാർത്ഥ ഡൈനോസർ കാലഘട്ടത്തിലെപ്പോലെ യാത്ര ചെയ്യാം.

  • ഡൈനോ കേജ് – ഒരു ഡൈനോ എസ്കേപ് കണ്ടാലോ? ഇതിലൂടെ തികച്ചും നാടകീയമായ യഥാർത്ഥമാണെന്ന് തോന്നിക്കുന്ന ഒരു ഡൈനോസർ പ്രകടനം കാണാം. കൂട് പൊളിച്ച് രക്ഷപെടാൻ ഒരുങ്ങുന്ന ഡൈനോസറുകളെ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.
  • ഡൈനോ എക്സ്റ്റിങ്റ്റ് – ഡൈനോസറുകൾ ഭൂമിയിൽ നിന്നും ഇല്ലാതായ കഥ അറിയാം. വലിയ, യഥാർത്ഥ ഡൈനോസറുകളുടേതിന് സമാനമായ ഫോസിലുകളും കാണാം. കുട്ടികൾക്ക് മണ്ണിൽ നിന്നും ഡൈനോസർ ഫോസിലുകൾ കുഴിച്ചെടുക്കാം.
  • ഡൈനോ ഹെറിറ്റേജ് – വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള ഡൈനോസറുകളെ കാണാം. ട്രയാസിക്, ജുറാസിക്, ക്രറ്റേഷ്യസ് കാലഘട്ടങ്ങളിലെ ഡൈനോസറുകളെ കാണാം. ഇതിലൂടെ ഡൈനോസറുകളെക്കുറിച്ചുള്ള പുതിയ അറിവുകളും നേടാം.

ഭാവനാലോകം വിരിയിക്കും ഫാന്റസി പാർക്ക്

അസാധാരണമായ സർഗ്ഗവൈഭവത്തിന്റെ കേന്ദ്രമാണ് ഫാന്റസി പാർക്ക്. കലാകാരന്മാരുടെ ഭാവനാലോകത്തേക്ക് പിച്ചവെക്കാം. ഇവിടെ വലിയ നിറക്കൂട്ടുകൾ യഥാർത്ഥ പൂക്കളോട് സമ്മേളിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ നിങ്ങളൊരു ഇടം അന്വേഷിക്കുന്നുണ്ടെങ്കിൽ അതിന് ഫാന്റസി പാർക്കിനേക്കാൾ ചേർന്ന ഒരു സ്ഥലമില്ല. ഇവിടെ ഓരോ പാതയും നിറങ്ങളും കാഴ്ച്ചകളും കൊണ്ട് നിറയുന്നു.

പൂക്കളുടെ ഭംഗി നിറയുന്ന വമ്പൻ വർണ്ണശബളമായ കരവിരുതുകളാണ് ഇവിടെയുള്ളത്. അവിസ്മരണീയമായ അനുഭവമാകും ഇത് നൽകുക. ഇവിടെ കാണേണ്ട പ്രധാന കാഴ്ച്ചകൾ:

  • അതിഗംഭീര ഏഷ്യാൻ തായ് ആന
  • കരുത്തിന്റെ പ്രതീകം ജർമ്മൻ കരടി

  • നിറങ്ങളുടെ ബ്രസീലിയൻ മക്കാവു

  • ഉയരപ്പറക്കും അമേരിക്കൻ ബാൾഡ് ഈഗിൾ
  • ഞെട്ടിക്കുന്ന സൈബീരിയൻ കടുവ
  • കെട്ടിപ്പിടിക്കാൻ തോന്നുന്ന ഓസ്ട്രേലിയൻ കൊവാല

കാഴ്ച്ചകളുടെ പൂരമാണ് ഫാന്റസി പാർക്ക്. പ്രകൃതിയും കലയും ഒരുപോലെ ഇവിടെ സമ്മേളിക്കുന്നു. നിങ്ങളുടെ കണ്ണുകൾക്കും ക്യാമറകൾക്കും ഒരുപോലെ ഇവിടം പ്രിയങ്കരമാകും.

ദുബായ് ഗാർഡൻ ഗ്ലോയുടെ 11-ാം സീസൺ അസാധാരണമായ തീം പാർക്ക് അനുഭവമാണ് നൽകുക. ഒരു ദിവസം മുഴുവൻ കളിയും ചിരിയും പുത്തൻ അറിവുകളും നൽകും. കുടുംബങ്ങൾക്ക് ഒരു ദിനം മുഴുവൻ ആസ്വദിക്കാനുമാകും.

ഈ യാത്ര മിസ് ചെയ്യരുതേ...

ഒറ്റ ഡെസ്റ്റിനേഷനിൽ ഒരുപാട് കാഴ്ച്ചകളാണ് ദുബായ് ഗാർഡൻ ഗ്ലോ നൽകുന്നത്. കുടുംബമായി എത്തുന്നവർക്കുള്ള സാഹസികതയായാലും ദമ്പതികൾക്ക് ഒരു മാന്ത്രിക സായാഹ്നമായാലും ചരിത്രത്തെക്കുറിച്ചുള്ള പുതിയ അറിവുകൾ തേടുന്നവരായാലും ഈ ടു-ഇൻ-വൺ പാർക്ക് യോജിക്കും.

സീസണിലെ ഏറ്റവും മികച്ച കാഴ്ച്ചകൾക്കായി ദുബായ് ഗാർഡൻ ഗ്ലോയിൽ എത്താം.

നിങ്ങളുടെ സന്ദർശനം പ്ലാൻ ചെയ്യൂ:

  • കാണാം – ദുബായ് ഗാർഡൻ ഗ്ലോ - സീസൺ 11
  • പ്രത്യേകത – ഒരു ഡെസ്റ്റിനേഷനിൽ രണ്ട് എക്സ്പീരിയൻസുകൾ (ഡൈനോസർ പാർക്ക് & ഫാന്റസി പാർക്ക്)
  • പുതിയ ലൊക്കേഷൻ - സബീൽ പാർക്ക്, ഗേറ്റ്-3, (ദുബായ് ഫ്രെയിമിന് അടുത്ത്)
  • സമയം – രാവിലെ 10 മുതൽ രാത്രി 9 വരെ

ദുബായ് ഗാർഡൻ ഗ്ലോ സീസൺ 11 സന്ദർശകർക്കായി തുറന്നു കഴിഞ്ഞു. ടിക്കറ്റിനും സമയക്രമം അറിയാനും ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്കും സന്ദർശിക്കൂ www.dubaigardenglow.com