നാല്‍പതില്‍ പരം ഉപഭോക്താക്കൾക്ക് ഇനിയും ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ശേഷിക്കുന്ന ദിനങ്ങളിൽ സ്വർണ്ണസമ്മാനം നേടാനുള്ള അവസരം
ദുബൈ: ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റുമായി (ഡി.എഫ്.ആര്‍ഇ) സഹകരിച്ച് നടക്കുന്ന ദുബൈ ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ ‘നോൺ-സ്റ്റോപ്പ് വിന്നിംഗ്’ ജ്വല്ലറി ക്യാമ്പയിൻ, സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു പ്രധാന ആകർഷണമായി മാറുന്നതിലൂടെ ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഗ്രൂപ്പിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു.
സീസണിന്റെ ആദ്യ 30 ദിവസങ്ങളിൽതന്നെ ആയിരകണക്കിന് പേർ പങ്കെടുത്ത ഗോൾഡ് ക്യാമ്പയിൻ ഈ മേഖലയുടെ വീണ്ടെടുപ്പിനുള്ള പ്രധാന ഉത്തേജകമായി മാറുകയാണ്. ഇതുവരെ, 60 ഭാഗ്യശാലികൾ 15 കിലോ സ്വർണം സമ്മാനമായി നേടി. 40 ഭാഗ്യശാലികൾക്ക് ഇപ്പോഴും 10 കിലോ സ്വർണം വരെ നേടാൻ അവസരവുമുണ്ട്.
എല്ലാ വർഷത്തെയും പോലെ ദുബൈ ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പ് ക്യാമ്പയിൻ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്, മാത്രമല്ല ഇത് ഉപഭോക്താക്കൾക്കും ചില്ലറ വ്യാപാരികൾക്കും ഏറെ ഗുണകരവുമാണ്.
"ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു കിലോഗ്രാം സ്വർണം നേടുന്നതിനുള്ള മികച്ച അവസരം ഒരുക്കുന്നതിലൂടെ, ഈ വർഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സ്വർണ്ണാഭരണ ഉപഭോക്താക്കൾക്ക് ആവേശകരമായ സമയമാണ്. തദ്ദേശീയരും വിനോദസഞ്ചാരികളും ഗോൾഡ് സ്റ്റോറുകളിൽ വന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് ഞങ്ങൾ കാണുകയുണ്ടായി. സ്വർണം എല്ലായ്‌പ്പോഴും ഏറ്റവും മികച്ച നിക്ഷേപമാണ്, കൂടാതെ ഡി.എസ്.എഫ് സമയത്ത് ലഭിക്കുന്ന അവസരങ്ങൾ ഉപഭോക്താക്കൾക്ക് ഈ പദ്ധതി കൂടുതൽ സവിശേഷവും അവിസ്മരണീയവുമായി തീർക്കുന്നു. എല്ലാ വിജയികളെയും ഞാൻ അഭിനന്ദിക്കുകയാണ്, ഒപ്പം വിജയത്തിനായി എല്ലാ ജ്വല്ലറി ഉപഭോക്താക്കൾക്കും ആശംസയും നേരുന്നു" - ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവഹീദ് അബ്ദുള്ള പറഞ്ഞു.
ദുബൈയിലെ 175ലധികം സ്റ്റോറുകളും ദുബൈ ഡ്യൂട്ടി ഫ്രീ ജ്വല്ലറി റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഡി.എസ്.എഫിന്റെ ഇരുപത്തി ആറാം പതിപ്പിന്റെ പ്രത്യേക പ്രമോഷനായി ഒത്തുചേരുമ്പോൾ അത് ദുബൈയുടെ സ്വർണ്ണ നഗരമെന്ന പേരിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
"ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ എല്ലായ്‌പ്പോഴും ദുബൈലെ സ്വർണ്ണവ്യാപാരത്തിന്റെ ഏറ്റവും വലിയ വിൽപ്പന സീസണാണ്. ഇതുവരെയുള്ള ഞങ്ങളുടെ പ്രമോഷൻ പദ്ധതികൾ വളരെ നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. കൂടാതെ, നിലവിലെ സ്വർണ്ണ വില ഉപഭോക്താക്കൾക്ക് അനുകൂലവുമാണ്. ഡി.എസ്.എഫിൽ പങ്കെടുത്ത ചില ഔട്ട് ലെറ്റുകൾ 22-30 ശതമാനം വരെ ഉയർന്ന വിൽപ്പന നടത്തിയത് കാണാൻ സാധിക്കുകയുണ്ടായി. നിലവിലെ സ്വർണ്ണ വില തീർച്ചയായും ഉപഭോക്താക്കൾക്ക് കൂടുതൽ നിക്ഷേപസാധ്യതകൾ തുറക്കുന്നു."- അദ്ദേഹം കൂട്ടിച്ചേർത്തു
ദൈനംദിന നറുക്കെടുപ്പിനു പുറമെ, ഡി.എസ്.എഫിന്റെ അവസാന ദിവസമായ ജനുവരി 30ന് നടക്കുന്ന മെഗാനറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് വിജയിക്കാൻ രണ്ടാമതും അവസരം ലഭിക്കുന്നു. പങ്കെടുക്കുന്ന ഏതെങ്കിലും ചില്ലറവിൽപ്പനക്കാരിൽനിന്ന് 500 ദിർഹം വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിലൂടെ നറുക്കെടുപ്പ് കൂപ്പണുകൾ കരസ്ഥമാക്കുക. പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകൾക്ക് പുറമേ, ദുബൈ എയർപോർട്ടിലെ ടെർമിനൽ ഒന്നിലെ ബി കവാടത്തിലും രണ്ടിലേയും മൂന്നിലേയും സി കവാടത്തിലുമുള്ള നടുക്കെടുപ്പ് പദ്ധതിയിലുള്ള ഷോപ്പുകളിൽ നിന്നും ജ്വല്ലറി ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാവുന്നതാണ്.
പങ്കെടുക്കുന്ന മാളുകളുടെ പട്ടികയും നടുക്കെടുപ്പ് വേദികളും തിയ്യതികളും അറിയാൻ ദയവായി വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്:- http://dubaicityofgold.com/.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 18, 2021, 1:34 PM IST
Post your Comments