ഇസ്ലാം മത പഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതും പരിഗണിച്ച് ഇവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 

ദുബൈ: ഇരുപത് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ഇമാമുമാര്‍ക്കും പ്രബോധകര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ചെറിയ പെരുന്നാളിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. ഇസ്ലാം മത പഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതും പരിഗണിച്ച് ഇവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 

ചെറിയ പെരുന്നാള്‍; ദുബൈയില്‍ ഏഴ് ദിവസം സൗജന്യ പാര്‍ക്കിങ്

ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍ ഏഴ് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മേയ് ആറ് വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. 

ഈ ദിവസങ്ങളില്‍ ബഹുനില പാര്‍ക്കിങുകളില്‍ ഒഴികെ മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മേയ് ഏഴ് മുതല്‍ പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും.