ഓഗസ്റ്റ് ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് എല്ലാ അവധി ദിവസങ്ങളിലും രണ്ട് മണിക്കൂര്‍ വീതം കോണ്‍സുലേറ്റ് തുറന്ന് പ്രവര്‍ത്തിക്കുക.

ദുബായ്: ഓഗസ്റ്റ് മുതല്‍ എല്ലാ അവധി ദിവസങ്ങളിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രണ്ടു മണിക്കൂര്‍ വീതം തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍. അടിയന്തര ആവശ്യങ്ങള്‍ മാത്രമാണ് അവധി ദിവസങ്ങളില്‍ പരിഗണിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഗസ്റ്റ് ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് എല്ലാ അവധി ദിവസങ്ങളിലും രണ്ട് മണിക്കൂര്‍ വീതം കോണ്‍സുലേറ്റ് തുറന്ന് പ്രവര്‍ത്തിക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോണ്‍സുലേറ്റ് തുറക്കും. രാവിലെ എട്ട് മണി മുതല്‍ 10 വരെയാണ് സേവനമുണ്ടാകുക. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, വിസ, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയാണ് ഈ ദിവസങ്ങളിലെ സേവനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ എന്‍ട്രി വിസാ കാലാവധി നീട്ടുന്ന നടപടികള്‍ പൂര്‍ത്തിയായി