20 ഭാ​ഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ജ്വല്ലറിയും നേടാൻ അവസരം.

ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാ​ഗമായി ​'ഗ്ലിറ്ററിങ് സർപ്രൈസസ്' ക്യാംപെയ്ൻ അവതരിപ്പിച്ച് ദുബായ് ജ്വല്ലറി ​ഗ്രൂപ്പ്. ജൂൺ 20 മുതൽ ജൂലൈ 23 വരെ സ്വർണം, ഡയമണ്ട്, പേൾ പർച്ചേസുകളിൽ മികച്ച ഡീലുകൾ നേടാം. സിറ്റി ഓഫ് ​ഗോൾഡ് ​ഗ്ലിറ്ററിങ് സർപ്രൈസസ് എന്ന പേരിലുള്ള ക്യാംപെയ്നിൽ 1000 ദിർഹത്തിന് മുകളിലുള്ള പർച്ചേസുകൾക്ക് 5000 ദിർഹം ജ്വല്ലറി വൗച്ചറുകൾ ലഭിക്കും. 20 ഭാ​ഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ജ്വല്ലറിയും നേടാൻ അവസരമുണ്ട്.

ഈദുൽ അദ്ഹ കാലത്താണ് ഇത്തവണ ഓഫറുകൾ എന്ന പ്രത്യേകതയുമുണ്ട്. പ്രധാനപ്പെട്ട പ്രമോഷനുകൾ ചുവടെ:

  • തെരഞ്ഞെടുത്ത സ്റ്റോറുകളിൽ ഡയമണ്ട്, പേൾ ജ്വല്ലറികൾക്ക് 50 ശതമാനം വരെ കിഴിവ്. ​
  • ഗോൾഡ് ജ്വല്ലറി പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ്.
  • ഓരോ പർച്ചേസിനും ഒപ്പം സമ്മാനങ്ങൾ 

എല്ലാ ഉപയോക്താക്കൾക്കും പ്രിയപ്പെട്ട ജ്വല്ലറി എക്സ്പീരിയൻസ് ആയിരിക്കും ​ഗ്ലിറ്ററിങ് സർപ്രൈസസ് ക്യാംപെയ്ൻ എന്ന ദുബായ് ജ്വല്ലറി ​ഗ്രൂപ്പ് ബോർഡ് അം​ഗം ലൈല സുഹൈൽ പറഞ്ഞു.

180 സ്റ്റോറുകളിലൂടെ 65 ജ്വല്ലറി ബ്രാൻഡുകളാണ് ഇത്തവണത്തെ ക്യാംപെയ്നിൽ പങ്കെടുക്കുന്നത്. ജ്വല്ലറികളുടെ പട്ടികയും ഓഫറുകളും അറിയാൻ സന്ദർശിക്കൂ - http://dubaicityofgold.com/.