Asianet News MalayalamAsianet News Malayalam

'ലിവ് ദ ഗ്ലിറ്റർ' ക്യാമ്പയിനിനു സമാപനം: 25 കിലോ സ്വർണ്ണം സമ്മാനം

ക്യാമ്പയിനിൽ വിജയികളായ നൂറു പേർക്ക് 25 കിലോ സ്വർണ്ണം സമ്മാനമായി നൽകി. ദുബയ് ജ്വല്ലറി ഗ്രൂപ്പിൻറെ കീഴിലുള്ള 245 ശാഖകളിലായാണ് ലിവ് ദ ഗ്ലിറ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചത്. 
 

Dubai jewellery group successfully concludes dsf campaign
Author
First Published Feb 2, 2023, 8:34 PM IST

ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബയ് ജ്വല്ലറി ഗ്രൂപ്പ് (DJG) ഒരുക്കിയ 'ലിവ് ദ ഗ്ലിറ്റർ' ക്യാമ്പയിൻ സമാപിച്ചു. ലക്ഷക്കണക്കിന് ഉപഭോകതാക്കൾ പങ്കെടുത്ത ക്യാമ്പയിനിൽ വിജയികളായ നൂറു പേർക്ക് 25 കിലോ സ്വർണ്ണം സമ്മാനമായി നൽകി. ദുബയ് ജ്വല്ലറി ഗ്രൂപ്പിൻറെ കീഴിലുള്ള 245 ശാഖകളിലായാണ് ലിവ് ദ ഗ്ലിറ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചത്. 

ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയായി ദുബയ് മാറുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ദുബയ് ജ്വല്ലറി ഗ്രൂപ്പിൻറെ ഭാഗമായ 280 അംഗങ്ങൾ ക്യാമ്പയിനിൽ പങ്കെടുത്തു. ഇന്ന് വരെ സംഘടിപ്പിച്ചതിൽ ഏറ്റവും മികച്ച ക്യാമ്പയിനാണ് ഈ വർഷം നടന്നതെന്ന് ദുബയ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു. യുഎഇ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ക്യാമ്പയിനിൽ പങ്കെടുത്ത് സ്വർണ്ണ സമ്മാനമായി നേടിയത്. സ്വർണ്ണം സ്വന്തമാക്കുവാൻ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ദുബയ് മാറുന്നതിൽ ഈ ക്യാമ്പയിൽ നിർണ്ണായക പങ്കു വഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ലിവ് ദ ഗ്ലിറ്റർ ക്യാമ്പയിനിലൂടെ സ്വർണ്ണ വിപണിയിൽ ഏറ്റവും മികച്ച സേവനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമായി മാറുവാനും ദുബയ് ജ്വല്ലറി ഗ്രൂപ്പ് മാറിയിരിക്കുകയാണെന്ന് ബോർഡ് അംഗവും ചെയർ പേഴ്‌സണുമായ ലൈല സുഹൈൽ പറഞ്ഞു. മികച്ച പ്രതികരണമാണ് ഈ വർഷം ക്യാമ്പയിന് ലഭിച്ചതെന്നും ലൈല കൂട്ടിച്ചേർത്തു. 

അറുനൂറിൽ അധികം അംഗങ്ങളുള്ള ദുബയ് ജ്വല്ലറി ഗ്രൂപ്പ് ദുബൈയിലെ സ്വർണ്ണാഭരണ വിപണിയിൽ സുപ്രധാന സ്ഥാനം വഹിക്കുന്നു. സ്വർണ്ണാഭരണ നിർമാതാക്കൾ മുതൽ വ്യാപാരികൾ വരെ ഭാഗമായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘം 1996 ൽ ആണ് നിലവിൽ വന്നത്. ആദ്യ ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിൻറെ ഭാഗമായി ദുബയ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലെപ്‌മെൻറ് സ്ഥാപിച്ച ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയായി ദുബയ് വളരുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. 

Follow Us:
Download App:
  • android
  • ios