Asianet News MalayalamAsianet News Malayalam

ദുബൈയില്‍ കാറില്‍ വെച്ച് വനിതാ ജീവനക്കാരിയെ നിരന്തരം ശല്യം ചെയ്‍ത മാനേജര്‍ക്കെതിരെ നടപടി

25ഓളം യാത്രകളില്‍ മാനേജറും തനിക്കൊപ്പം വന്നു. താന്‍ വാഹനം ഓടിക്കുമ്പോള്‍ മാനേജര്‍ ശരീരത്തില്‍ സ്‍പര്‍ശിക്കുമായിരുന്നു. എന്നാല്‍ താന്‍ അത് വിലക്കുകയാണുണ്ടായതെന്നും യുവതി പറയുന്നു.

Dubai manager charged for sexually abusing female employee
Author
Dubai - United Arab Emirates, First Published Sep 16, 2020, 10:41 PM IST

ദുബൈ: കമ്പനിയുടെ കാറില്‍ വെച്ച് വനിതാ ജീവനക്കാരിയെ ശല്യം ചെയ്‍ത മാനേജര്‍ക്കെതിരെ ദുബൈ കോടതിയില്‍ നടപടി. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 32കാരിയാണ് പരാതി നല്‍കിയത്. 2017 മുതല്‍ 2018 വരെയുള്ള സമയത്ത് പലതവണ മാനേജര്‍ തന്നെ അപമര്യാദയായി സ്‍പര്‍ശിച്ചതായി യുവതി ആരോപിക്കുന്നു.

താനുമായി അവിഹിത ബന്ധത്തിലേര്‍പ്പെടാന്‍ ക്ഷണിച്ചുകൊണ്ട് നിരവധി വാട്‍സ്ആപ് മെസേജുകള്‍ അയച്ചതായും യുവതിയുടെ പരാതിയിലുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഇടപാടുകള്‍ക്കായി പോകുമ്പോള്‍ കമ്പനിയുടെ കാര്‍ ഉപയോഗിക്കാനായിരുന്നു തന്നോട് നിര്‍ദേശിച്ചിരുന്നത്. ഇത്തരത്തിലുള്ള 25ഓളം യാത്രകളില്‍ മാനേജറും തനിക്കൊപ്പം വന്നു. താന്‍ വാഹനം ഓടിക്കുമ്പോള്‍ മാനേജര്‍ ശരീരത്തില്‍ സ്‍പര്‍ശിക്കുമായിരുന്നു. എന്നാല്‍ താന്‍ അത് വിലക്കുകയാണുണ്ടായതെന്നും യുവതി പറയുന്നു.

ഓഫീസില്‍ വെച്ചും മറ്റ് ജീവനക്കാര്‍ അടുത്തില്ലാത്ത സമയങ്ങളില്‍ ശരീരത്തില്‍ സ്‍പര്‍ശിച്ചു. അവിഹിത ബന്ധത്തിന് ക്ഷണിച്ച് വാട്സ്ആപ് സന്ദേശങ്ങളയച്ചു. ഇവ താന്‍ നിരസിച്ചതോടെ 2019ല്‍ ജോലിയില്‍ നിന്ന് പുറത്താക്കി. മാനേജര്‍ ശരീരത്തില്‍ സ്‍പര്‍ശിച്ചത് സമ്മതിക്കുന്ന ഓഡിയോ സന്ദേശം യുവതി പൊലീസിന് കൈമാറി. അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios