അന്താരാഷ്ട്ര ഏജന്‍സികളൊന്നും ട്രൈഫീനെയില്‍ ഫോസ്‍ഫേറ്റ് ക്യാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടില്ല. ഫര്‍ണിച്ചറുകള്‍, പ്ലാസ്റ്റിക് കര്‍ട്ടനുകള്‍, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്നതാണിത്.
ദുബായ്: നെയില്‍ പോളിഷുകളില്‍ അപകടകരമായ രാസ വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി. ട്രൈഫീനെയില്‍ ഫോസ്‍ഫേറ്റ് എന്ന ഈ രാസവസ്തു ലോകത്ത് എവിടെയും നിരോധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര ഏജന്‍സികളൊന്നും ട്രൈഫീനെയില്‍ ഫോസ്‍ഫേറ്റ് ക്യാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടില്ല. ഫര്‍ണിച്ചറുകള്‍, പ്ലാസ്റ്റിക് കര്‍ട്ടനുകള്‍, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്നതാണിത്. നെയില്‍ പോളിഷുകളിലും ട്രൈഫീനെയില്‍ ഫോസ്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. വിവിധ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ, പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും ദുബായ് മുനിസിപ്പാലിറ്റി നിരീക്ഷിക്കാറുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ ദുബായ് മുനിസിപ്പാലിറ്റി പറയുന്നു.
