ദുബായ്: ഫാന്‍സി നമ്പറുകളുടെ ഒറ്റ ലേലത്തില്‍ നിന്ന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി കഴിഞ്ഞദിവസം സമാഹരിച്ചത് 17.751 മില്യന്‍ ദിര്‍ഹം (38 കോടിയിലധികം ഇന്ത്യന്‍ രൂപ). ആര്‍ടിഎയുടെ 103-ാമത് ഓപ്പര്‍ നമ്പര്‍ പ്ലേറ്റ് ലേലമാണ് ശനിയാഴ്ച ഇന്റര്‍ കോണ്ടിനന്റല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ വെച്ച് നടന്നത്.

എസ് 70 എന്ന നമ്പറാണ് ഏറ്റവും വലിയ തുകയ്ക്ക് വിറ്റുുപോയത്. 19 ലക്ഷം ദിര്‍ഹമാണ് (3.6 കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ ഒരൊറ്റ നമ്പറിലൂടെ ആര്‍ടിഎക്ക് ലഭിച്ചത്. എഎ99 എന്ന നമ്പര്‍ 18 ലക്ഷം ദിര്‍ഹത്തിനും എച്ച്333 എന്ന നമ്പര്‍ 9.70 ലക്ഷം ദിര്‍ഹത്തിനും വിറ്റുപോയി. AA-H-I-K-L-M-N-O-P-Q-R-S-T-U-V എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന 90 ഫാന്‍സി നമ്പറുകളാണ് ലേലത്തിന് വെച്ചിരുന്നത്.