Asianet News MalayalamAsianet News Malayalam

ക്ലിനിക്കില്‍ വെച്ച് യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ഇന്ത്യന്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി

31കാരിയായ അമേരിക്കന്‍ യുവതിയുടെ പരാതിയിന്മേല്‍  ഓഗസ്റ്റ് 17ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വൈകുന്നേരം 7.30ന് താന്‍ ക്ലിനിക്കില്‍ എത്തിയെന്നും മുഖത്ത് ബോട്ടോക്സ് ഇഞ്ചക്ഷനെടുത്ത ശേഷം മറ്റൊരു പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്.

Dubai plastic surgeon accused of sexual harassment of patient cleared by court
Author
Dubai - United Arab Emirates, First Published Oct 9, 2020, 10:58 PM IST

ദുബൈ: ക്ലിനിക്കില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ പ്ലാസ്റ്റിക് സര്‍ജനെ ദുബായ് പ്രാഥമിക കോടതി കുറ്റവിമുക്തനാക്കി. ബോട്ടോക്സ് ഇഞ്ചക്ഷനായി ക്ലിനിക്കിലെത്തിയ അമേരിക്കന്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചെന്നും ആലിംഗനം ചെയ്‍തുവെന്നുമായിരുന്നു 42കാരനായ ഡോക്ടര്‍ക്കെതിരായ പരാതി.

31കാരിയായ അമേരിക്കന്‍ യുവതിയുടെ പരാതിയിന്മേല്‍  ഓഗസ്റ്റ് 17ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വൈകുന്നേരം 7.30ന് താന്‍ ക്ലിനിക്കില്‍ എത്തിയെന്നും മുഖത്ത് ബോട്ടോക്സ് ഇഞ്ചക്ഷനെടുത്ത ശേഷം മറ്റൊരു പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. ഇഞ്ചക്ഷന്‍ സംബന്ധിച്ച പേടി കാരണമായും കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങള്‍ കാരണവും താന്‍ ക്ഷീണിതയായിരുന്നു. ഇതിനിടെ ഡോക്ടര്‍ തന്റെ കൈകൊണ്ട് മുഖത്ത് പിടിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്‍തു. താന്‍ ഒഴിഞ്ഞുമാറാനും മുറിവിട്ട് പോകാനും ശ്രമിച്ചെങ്കിലും ഡോക്ടര്‍ തന്നോട് സമാധാനമായിരിക്കാന്‍ പറയുകയും ആലിംഗനം ചെയ്‍ത് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നും പരാതിയില്‍ പറയുന്നു. ക്ലിനിക്കില്‍ നിന്ന് പുറത്തിറങ്ങിയ താന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് യുവതിയുടെ വാദം. കേസില്‍ ഡോക്ടറെ കുറ്റവിമുക്തനാക്കിയതിനെതിരെ പ്രോസിക്യൂഷന് അപ്പീല്‍ നല്‍കാനാവും. 

Follow Us:
Download App:
  • android
  • ios