Asianet News MalayalamAsianet News Malayalam

റമദാനില്‍ ദുബൈയില്‍ അറസ്റ്റിലായത് 458 യാചകര്‍

യുഎഇയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴയും മൂന്നുമാസം തടവുമാണ് ശിക്ഷ. രാജ്യത്തിന് പുറത്തുനിന്നുള്ളവരെ ഭിക്ഷാടനത്തിന് എത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും ആറുമാസത്തില്‍ കുറയാത്ത തടവുശിക്ഷയും ലഭിക്കും. 

Dubai police arrested 458 beggars during Ramadan
Author
Dubai - United Arab Emirates, First Published May 17, 2021, 8:51 AM IST

ദുബൈ: റമദാനില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 458 യാചകരെ. ഇവരില്‍ 23 പേര്‍ പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് പിടിയിലായത്. ദുബൈ പൊലീസിന്റെ യാചക നിരോധിത ക്യാമ്പയിനിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്.

പൊലീസിന്റെ ക്യാമ്പയിന്റെ ഭാഗമായി യാചകരുടെ എണ്ണം കുറയ്ക്കാനായാതായി ദുബൈ പൊലീസ് ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം പറഞ്ഞു. യാചകര്‍ സ്ഥിരമായി എത്തുന്ന സ്ഥലങ്ങളില്‍ ഇത്തവണ പട്രോളിങ് ശക്തമാക്കിയിരുന്നു. എല്ലാ വര്‍ഷവും ഇത്തരം ക്യാമ്പയിനുകള്‍ പൊലീസ് സംഘടിപ്പിക്കാറുണ്ട്. യുഎഇയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴയും മൂന്നുമാസം തടവുമാണ് ശിക്ഷ. രാജ്യത്തിന് പുറത്തുനിന്നുള്ളവരെ ഭിക്ഷാടനത്തിന് എത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും ആറുമാസത്തില്‍ കുറയാത്ത തടവുശിക്ഷയും ലഭിക്കും. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പരായ 901 വഴിയോ പൊലീസ് ആപ്പിലൂടെയോ അറിയിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios