ദുബായ്: ബൈക്കിലെത്തി സ്ത്രീകളുടെ പഴ്സുകള്‍ മോഷ്ടിച്ച പ്രതികളെ 48 മണിക്കൂറിനകം പിടികൂടി ദുബായ് പൊലീസ്. ബര്‍ ദുബായിലാണ് ബൈക്കിലെത്തിയ അറബ് വംശജര്‍ കാല്‍നടയാത്രക്കാരായ സ്ത്രീകളുടെ പഴ്സുകള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. 

പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മറി അഭിനന്ദിച്ചു. ദുബായ് പൊലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു അന്വേഷണം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടാനായതെന്നും അദ്ദേഹം പറഞ്ഞു.