Asianet News MalayalamAsianet News Malayalam

വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ദുബൈ പൊലീസ്

ഹത്ത പൊലീസ് സ്റ്റേഷന്‍ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് തൊഴിലാളികള്‍ക്കായി കുടിവെള്ള വിതരണം നടത്തിയത്.

Dubai Police distribute water and juices among workers
Author
Dubai - United Arab Emirates, First Published Jun 24, 2022, 3:23 PM IST

ഹത്ത: വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി കുടിവെള്ളവും ജ്യൂസും വിതരണം ചെയ്ത് ദുബൈ പൊലീസ്. 500ലേറെ തൊഴിലാളികള്‍ക്കാണ് ഹത്തയില്‍ ദുബൈ പൊലീസ് കുടിവെള്ളം ഉള്‍പ്പെടെ വിതരണം ചെയ്തത്.

ഹത്ത പൊലീസ് സ്റ്റേഷന്‍ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് തൊഴിലാളികള്‍ക്കായി കുടിവെള്ള വിതരണം നടത്തിയത്. ഹത്ത ആശുപത്രി, തദാവി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനയും നടത്തിയിരുന്നു. കൂടാതെ തൊഴിലാളികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകളും നല്‍കി. 

Dubai Police distribute water and juices among workers

ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യത

അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക നിര്‍ദേശം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 

ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി  214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. 

വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.


 

Latest Videos
Follow Us:
Download App:
  • android
  • ios