ദു​ബായ്: എട്ട് വർഷങ്ങൾ‌ക്ക് മുമ്പ് നടന്ന ബലാത്സം​ഗക്കേസിലെ പ്രതിയെ കണ്ടെത്തി ദുബായ് പൊലീസ്. അതിനൂതന ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 2011ലായിരുന്നു അജ്ഞാതൻ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി അറബ് വനിത അ​ൽ റ​ഫാ പൊ​ലീ​സിനെ സമീപിച്ചത്. 

യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയാരാണെന്ന് തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാൽ, തെളിവുകൾ ലഭിച്ചില്ലെന്ന് കാണിച്ച് കേസ് എഴുതി തള്ളാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​സി. ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു. അന്വേഷണത്തിൽ സംഭവം നടന്നസ്ഥലത്തുനിന്ന് പ്രതി ഉപേക്ഷിച്ചുപോയ ഓരേയൊരു തെളിവ് പൊലീസ് സൂക്ഷിച്ചുവച്ചു. ഇതിന് പിന്നാലെ വിദ​ഗ്ദരുടെ സഹായത്തോടെ ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ ഉപയോ​ഗിച്ച് പൊലീസ് പ്രതിയുടെ വിവരങ്ങൾ ശേഖരിച്ചു.

തുടർന്ന് പ്രതിയാരാണെന്ന് കണ്ടെത്തിയ പൊലീസ് അയാളെ പിടികൂടാനായി പോയെങ്കിലും ഇതിനകം അയാൾ മരണമടഞ്ഞെന്ന് വ്യക്തമാക്കുകയായിരുന്നു. പിന്നീട് ലഭിച്ച തെ​ളി​വു​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ ഡിഎ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ സ​ഹോ​ദ​ര​നു​മാ​യി സാ​മ്യം ക​ണ്ടെ​ത്തിയിരുന്നു.