ദുബൈയിലെ അഞ്ച് ഷോപ്പിങ് മാളുകളില്‍ ഈ മാസം നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും.

ദുബൈ: മാസ്‌ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്‍ക്ക് പിഴ ചുമത്തി. നിയമലംഘനങ്ങള്‍ക്കും കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബൈ പൊലീസ് പുറപ്പെടുവിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബൈയിലെ അഞ്ച് ഷോപ്പിങ് മാളുകളില്‍ ഈ മാസം നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദുബൈയിലും യുഎഇയിലെമ്പാടും കര്‍ശന ആരോഗ്യ, സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.