Asianet News MalayalamAsianet News Malayalam

മദ്യപിച്ച് ബഹളമുണ്ടാക്കിയ വിദേശിയെ ഒടുവില്‍ ദുബായ് പൊലീസ് പൂക്കള്‍ നല്‍കി യാത്രയാക്കി

പൊലീസെത്തുമ്പോള്‍ മദ്യലഹരിയില്‍ ഹോട്ടലില്‍ അഴിഞ്ഞാടുകയായിരുന്നു ഇയാള്‍. പിടികൂടാനെത്തിയ പൊലീസുകാരെയും ആക്രമിച്ചു. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു പൊലീസുകാരന്റെ കൈയ്ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. 

Dubai Police release drunk tourist with a rose
Author
Dubai - United Arab Emirates, First Published Jan 1, 2019, 3:45 PM IST

ദുബായ്: മദ്യ ലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച വിദേശ പൗരനെ നടപടികള്‍ക്കൊടുവില്‍ പൊലീസ് വിട്ടയച്ചത് പൂക്കള്‍ നല്‍കി. ദുബായിലെ ഒരു ഹോട്ടലില്‍ വിദേശിയായ  സ്ത്രീയുമായി വാക്കുതര്‍ക്കം മൂര്‍ച്ഛിച്ച് അടിപിടിയിലെത്തിയപ്പോഴാണ് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചത്.

പൊലീസെത്തുമ്പോള്‍ മദ്യലഹരിയില്‍ ഹോട്ടലില്‍ അഴിഞ്ഞാടുകയായിരുന്നു ഇയാള്‍. പിടികൂടാനെത്തിയ പൊലീസുകാരെയും ആക്രമിച്ചു. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു പൊലീസുകാരന്റെ കൈയ്ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് പിന്നീട് ഇയാളെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഒപ്പം എംബസിയിലും കുടുംബാംഗങ്ങളെയും വിവരമറിയിച്ചു. എന്നാല്‍ മദ്യത്തിന്റെ ലഹരി വിട്ടതോടെ ഇയാള്‍ പൊലീസിനോട് മാപ്പ് ചോദിക്കുകയായിരുന്നു.

മദ്യലഹരിയില്‍ ബോധമില്ലാതെ ചെയ്തതാണെന്നും ആദ്യമായി ദുബായ് സന്ദര്‍ശിക്കുന്ന തനിക്ക് പൊലീസിനോട് ബഹുമാനം മാത്രമേയുള്ളൂവെന്നും അധികൃതരെ ബോധിപ്പിച്ചു. ഇതോടെ ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുവരുത്തിയാണ് പൊലീസ് പ്രശ്നം പരിഹരിച്ചത്. അസഭ്യം പറഞ്ഞ യുവതിയോടും പൊലീസുകാരോടും ഇയാള്‍ മാപ്പ് പറഞ്ഞതോടെ പൊലീസ് മറ്റ് നടപടികളില്ലാതെ വിട്ടയക്കുകയായിരുന്നു. പൂക്കള്‍ നല്‍കി പ്രതിയെ വിട്ടയക്കുന്ന ചിത്രം പൊലീസ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Follow Us:
Download App:
  • android
  • ios