Asianet News Malayalam

മുങ്ങാന്‍ തുടങ്ങിയ പായ്ക്കപ്പലില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്

അമിതമായി ചരക്ക് കയറ്റിയതാണ് കപ്പലില്‍ വിള്ളലുണ്ടാകാന്‍ കാരണമായത്. കപ്പലിനുള്ളില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ ക്യാപ്റ്റന്‍ ദുബൈ പൊലീസിന്റ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിക്കുകയായിരുന്നു.

dubai police rescued six sailors from sinking dhow
Author
Dubai - United Arab Emirates, First Published Apr 19, 2021, 10:15 AM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: മുങ്ങാന്‍ തുടങ്ങിയ പായ്ക്കപ്പലില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ഏഷ്യന്‍ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്നത്. ദുബൈ ക്രീക്കിലാണ് സംഭവം ഉണ്ടായത്. ദുബൈ ക്രീക്കില്‍ നിന്ന് ഏഷ്യന്‍ രാജ്യത്തേക്കുള്ള യാത്രക്കിടെ കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങുകയായിരുന്നു.

അമിതമായി ചരക്ക് കയറ്റിയതാണ് കപ്പലില്‍ വിള്ളലുണ്ടാകാന്‍ കാരണമായത്. കപ്പലിനുള്ളില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ ക്യാപ്റ്റന്‍ ദുബൈ പൊലീസിന്റ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാരിടൈം പട്രോളിങ് സംഘം സ്ഥലത്തെത്തി കപ്പിലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

വിള്ളല്‍ വലുതാണെന്ന് മനസ്സിലായതോടെ കപ്പല്‍ മുങ്ങാതെ സംരക്ഷിച്ച് അടുത്തുള്ള തുറമുഖത്തേക്ക് എത്തിച്ചതായി പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ മറൈന്‍ റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ അലി അബ്ദുല്ല അല്‍ നഖ്ബി പറഞ്ഞു. പ്രത്യേക സുരക്ഷാ ബലൂണുകള്‍ സ്ഥാപിച്ചാണ് ബോട്ട് മുങ്ങാതെ സംരക്ഷിച്ചത്. ദുബൈ മുന്‍സിപ്പാലിറ്റിയുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന ചരക്ക് കരയ്‌ക്കെത്തിച്ചു. 
 

Follow Us:
Download App:
  • android
  • ios