ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല.
ദുബൈ: ദുബൈയില്‍ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. ആഫ്രിക്കന്‍ സ്വദേശിയായ യുവാവിന്റെ ചിത്രമാണ് ദുബൈ പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരാളെ കാണാനില്ലെന്ന രീതിയില്‍ പരാതികളും ലഭിച്ചിട്ടില്ല. മരണ കാരണം കണ്ടെത്താന്‍ മൃതദേഹം ഫോറന്‍സിക് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിന് കൈമാറി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിന്റെ കോള്‍ സെന്ററില്‍ (04) 901 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
Read More - ബീച്ചില്‍ വെച്ച് അമ്മയെയും കുട്ടികളെയും പട്ടി കടിച്ച സംഭവത്തില്‍ നായയുടെ ഉടമകളായ യുവതികള്‍ അറസ്റ്റില്‍
കുടുംബ വഴക്കിനിടെ ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തി; യുവാവിന് പിഴ
ദുബൈ: കുടുംബ വഴക്കിനിടെ ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 3000 ദിര്‍ഹം പിഴ. നേരത്തെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി, അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയതെന്ന് കേസ് രേഖകള്‍ പറയുന്നു.
Read More - നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം; നാല് പ്രവാസികള്‍ അറസ്റ്റില്‍
ദേഷ്യം പിടിച്ചപ്പോള്‍ 'വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് എടുത്ത് താഴേക്ക് എറിയുമെന്ന്' ഭര്‍ത്താവ് പറഞ്ഞു. കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഇതെന്നും ആദ്യമായിട്ടല്ല ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അച്ഛന്‍ നിരന്തരം അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് ദമ്പതികളുടെ മകന്‍ കോടതിയില്‍ മൊഴി നല്‍കി. ഭാര്യയെ മര്‍ദിക്കാന്‍ തന്റെ സുഹൃത്തിനെ പണം നല്‍കി കൊണ്ടുവരുമെന്നും ഇയാള്‍ പറഞ്ഞിരുന്നതായി മകന്റെ മൊഴിയില്‍ പറയുന്നു.
വിചാരണയ്ക്കിടെ ആരോപണങ്ങളെല്ലം യുവാവ് നിഷേധിച്ചു. കുടുംബ കലഹത്തിന്റെ പേരില്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നത് ഹീനമാണെന്ന് ഇയാള്‍ വാദിച്ചു. കേസ് വിശദമായി പരിശോധിച്ച ശേഷം യുവാവിനോട് ദാക്ഷിണ്യം കാണിക്കേണ്ടതുണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ മറ്റ് ശിക്ഷകള്‍ ഒഴിവാക്കി 3000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. അപ്പീല്‍ കോടതിയും ഇത് ശരിവെച്ചു.
