ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് ആന്‍ഡ് സയന്‍സിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ദുബൈ: ദുബൈയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്. ദുബൈ അല്‍ റഫ്ഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ തിരിച്ചറിയാനുള്ള രേഖകളില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തെ കാണാതായതായി പരാതിയും ലഭിച്ചിട്ടില്ല.
ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് ആന്‍ഡ് സയന്‍സിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിന്റെ കോള്‍ സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍- (04) 901.
അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ പൊലീസ് നടപടി; 870 പേര്‍ അറസ്റ്റില്‍
ദുബൈ: ദുബൈയിലെ അനധികൃത മസാജ് സെന്ററുകളുടെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 59 ലക്ഷം കാര്‍ഡുകള്‍ കഴിഞ്ഞ 15 മാസത്തിനിടെ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അനധികൃതമായി മസാജ് സേവനം വാഗ്ദാനം ചെയ്‍ത 870 പേരെയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലുമായി അറസ്റ്റ് ചെയ്‍തത്.
അറസ്റ്റിയവരില്‍ 588 പേര്‍ക്കെതിരെ പൊതുമര്യാദകള്‍ ലംഘിച്ചതിനും 309 പേര്‍ക്കെതിരെ കാര്‍ഡുകള്‍ അച്ചടിച്ചതിനും വിതരണം ചെയ്‍തതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. മസാജ് പരസ്യ കാര്‍ഡുകളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകള്‍ക്കെതിരെയും നടപടിയെടുത്തു. 919 ഫോണ്‍ കണക്ഷനുകളാണ് ഇത്തരത്തില്‍ അധികൃതര്‍ വിച്ഛേദിച്ചത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററുകളുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുജനങ്ങള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഭീഷണിപ്പെടുത്തലും ബ്ലാക് മെയിലിങും ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്ക് ഇത് വഴിവെയ്‍ക്കുമെന്നാണ് മുന്നറിയിപ്പ്.
യുഎഇയില്‍ സ്വര്‍ണവില മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. മസാജ് സെന്ററുകളുടെ പരസ്യ കാര്‍ഡുകള്‍ വാഹനങ്ങളിലും മറ്റും വെയ്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ്. നിയമവിരുദ്ധമായ ബിസിനസുകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നതിന് പുറമെ ഈ കാര്‍ഡുകളിലെ അശ്ലീല ചിത്രങ്ങള്‍ പൊതുമര്യാദകള്‍ക്ക് വിരുദ്ധവുമാണ്. സംസ്‍കാരവിരുദ്ധമായ ഈ പ്രവണത, വാഹനം ഓടിക്കുന്നവര്‍ക്ക് ഭീഷണിയാവുകയും റോഡുകളെ മലിനമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 218 ഫ്ലാറ്റുകളില്‍ റെയ്‍ഡ് നടത്തുകയും 2025 നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.
