പത്തിന് പകരം തന്റെ ഇരുപത് വര്‍ഷത്തെ മാറ്റം വ്യക്തമാക്കുന്ന മൂന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മൈസാ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദുബായ്: പഴയ ചിത്രങ്ങളും ഒരു പതിറ്റാണ്ടിലെ മാറ്റങ്ങളും പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് 10 ഇയര്‍ ചലഞ്ച്. ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ പല സെലിബ്രിറ്റികളും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

പത്തിന് പകരം തന്റെ ഇരുപത് വര്‍ഷത്തെ മാറ്റം വ്യക്തമാക്കുന്ന മൂന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മൈസാ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മൈസ തന്റെ മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് പോസ്റ്റ് ചെയ്തത്.