ഏവര്‍ക്കും സന്തോഷകരമായ അവധിക്കാലം നേരുന്നതായി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്‍തു.

ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂകള്‍ക്ക് വ്യാഴാഴ്‍ച മുതല്‍ ചെറിയ പെരുന്നാള്‍ അവധി അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നല്‍കിയത്. ഏപ്രില്‍ 20ന് തുടങ്ങുന്ന അവധി, അറബി മാസം ശവ്വാല്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. 

ഏവര്‍ക്കും സന്തോഷകരമായ അവധിക്കാലം നേരുന്നതായി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്‍തു. യുഎഇയില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച സന്ധ്യയോടെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് യുഎഇ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നാളെ മാസപ്പിറവി ദൃശ്യമായാല്‍ വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ശനിയാഴ്ചയായിരിക്കും പെരുന്നാള്‍.

Scroll to load tweet…


Read also:  വിമാനം പുറപ്പെടും മുമ്പേ മദ്യപിച്ച് ബഹളം, പുറത്തിറക്കാനെത്തിയ പൊലീസിനെയും മര്‍ദിച്ചു; സൗദി പൗരന്‍ അറസ്റ്റില്‍