ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ മുന്നേറി ദുബൈ
പട്ടികയില്‍ ന്യൂയോര്‍ക്കാണ് ഒന്നാമത്. ലണ്ടന്‍, പാരിസ് നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ദുബൈ: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ ദുബൈ ഒന്നാമത്. ഈ വര്‍ഷത്തെ മികച്ച ആഗോള നഗര സൂചികയില്‍ 23-ാം സ്ഥാനത്താണ് ദുബൈ.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബൈ സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം നേടുന്നതെന്ന് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കെയര്‍ണി പറഞ്ഞു. ആകെ 156 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വാണിജ്യ പ്രവര്‍ത്തനം, മനുഷ്യമൂലധനം, വിവര കൈമാറ്റം, സാംസ്‌കാരിക അനുഭവങ്ങള്‍, രാഷ്ട്രീയമായ മുന്നേറ്റം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 156 നഗരങ്ങളുടെ ആഗോളതല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. പട്ടികയില്‍ ന്യൂയോര്‍ക്കാണ് ഒന്നാമത്. ലണ്ടന്‍, പാരിസ് നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ടോക്കിയോ, ബെയ്ജിങ്, ബ്രസല്‍സ്, സിംഗപ്പൂര്‍, ലോസാഞ്ചല്‍സ്, മെല്‍ബണ്‍, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. മെന മേഖലയില്‍ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവാണ് മൂന്നാമത്. റിയാദ്, അബുദാബി നഗരങ്ങള്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. ആഗോള സൂചികയില്‍ ദോഹ 50-ാം സ്ഥാനത്തും ടെല്‍ അവീവ് 57-ാമതുമാണ്. ആഗോളതലത്തില്‍ മികച്ച കാഴ്ചപ്പാടുള്ള 30 നഗരങ്ങളില്‍ അബുദാബിയുമുണ്ട്.
Read Also - ഇംഗ്ലണ്ടിലും വെയില്‍സിലും തൊഴിലവസരങ്ങള്‍; സൗജന്യ കരിയര്‍ ഫെയര്‍, ഇപ്പോള്‍ അപേക്ഷിക്കാം
അബുദാബി വിമാനത്താവളത്തില്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എ വഴി; മാറ്റങ്ങള്‍ അടുത്ത മാസം മുതല്‍
അബുദാബി: നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്.
പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. www.abudhabiairport.ae എന്ന വെബ്‌സൈറ്റില്‍ വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...