Asianet News MalayalamAsianet News Malayalam

ദുബൈയില്‍ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്മെന്റ് ഇനി വാട്സ്‍ആപിലൂടെയും

കോണ്‍ടാക്ട് ലിസ്റ്റില്‍ 800 342 എന്ന നമ്പര്‍ സേവ് ചെയ്‍ത ശേഷം ഒരു Hi സന്ദേശമയക്കുകയാണ് ആദ്യം വേണ്ടത്. ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എംആര്‍എന്‍) ഉണ്ടായിരിക്കണം. 

dubai residents can book Covid vaccine appointments through WhatsApp
Author
Dubai - United Arab Emirates, First Published May 31, 2021, 10:38 PM IST

ദുബൈ: ദുബൈയില്‍ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്‍മെന്റ് ഇനി വാട്‍സാആപിലൂടെയും ബുക്ക് ചെയ്യാനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉപയോഗിക്കുന്നത്. ആഴ്‍ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാവും.

കോണ്‍ടാക്ട് ലിസ്റ്റില്‍ 800 342 എന്ന നമ്പര്‍ സേവ് ചെയ്‍ത ശേഷം ഒരു Hi സന്ദേശമയക്കുകയാണ് ആദ്യം വേണ്ടത്. ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എംആര്‍എന്‍) ഉണ്ടായിരിക്കണം. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ വാക്സിനേഷന്‍ കേന്ദ്രവും തീയ്യതിയും സമയവും തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഏറ്റവും ആദ്യം തന്നെ ഒഴിവുള്ള സമയം അനുവദിക്കും. വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പേരും തീയ്യതിയും സമയും അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ലഭിക്കും. വാട്സ്‍ആപിലൂടെ ഇതിനോടകം കൊവിഡ് സംബന്ധമായ ഒന്നര ലക്ഷത്തിലധികം അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു.
dubai residents can book Covid vaccine appointments through WhatsApp

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios