ടിക്കറ്റുകൾ വാങ്ങാൻ 18 വയസ്സിന് മുകളിലുള്ള കളിക്കാർക്ക് ഷോപ്പിലെത്താം.

അബുദാബിയിലെ മുസാഫയിൽ റീട്ടെയിൽ ഷോപ് തുറന്ന് ദി യുഎഇ ലോട്ടറി (The UAE Lottery). രാജ്യം മുഴുവനുള്ള കളിക്കാർക്ക് കൂടുതൽ മികച്ച അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എം40-യിൽ ഷോപ് തുടങ്ങിയത്. ദി യുഎഇ ലോട്ടറിയുടെ ആദ്യത്തെ ഷോപ്പാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ 18 വയസ്സിന് മുകളിലുള്ള കളിക്കാർക്ക് ഷോപ്പിലെത്താം. നേരിട്ട് പണം നൽകാം. ലക്കി ഡേ ഡ്രോ, പിക് 3 മത്സരങ്ങളിൽ പങ്കെടുക്കാം. കളിക്കാർക്ക് കൃത്യമായി വിവരങ്ങൾ നൽകാൻ കസ്റ്റമർ സർവീസ് ജീവനക്കാരും ഉണ്ട്.

ആകർഷകമായ ഡിസൈനിലാണ് ഷോപ് എത്തുന്നത്. ദി യുഎഇ ലോട്ടറിയുടെ ആവേശത്തോട് നീതിപുലർത്തുന്ന ഡിസ്പ്ലേകളും ലേഔട്ടുകളും ഷോപ്പിലുണ്ട്. ഡിജിറ്റലായും നേരിട്ടും കളിക്കാം എന്നതാണ് ദി യുഎഇ ലോട്ടറിയുടെ പ്രത്യേകത. വിശ്വസ്തമായ, എല്ലാവർക്കും കളിക്കാൻ അവസരം നൽകുന്ന ആവേശകരമായ ഗെയിമുകളാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് യുഎഇ ലോട്ടറി അറിയിച്ചു.

ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിങ് പ്രോത്സാഹിപ്പിക്കാൻ പങ്കെടുക്കുന്നവർക്ക് വിവരങ്ങളും നൽകുന്നുണ്ട് യുഎഇ ലോട്ടറി. എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ്. ഇത് സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നു.