വിവിധ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഡിസ്‍കൗണ്ട് ഉത്സവങ്ങളാണ് സെപ്റ്റംബര്‍ മാസത്തില്‍ ഒരുക്കിയിരിക്കുന്നത്.

ദുബൈ: ദുബൈയില്‍ ഉടനീളമുള്ള യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും വര്‍ഷത്തിലുടനീളം പ്രമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കാന്‍ നിരന്തരം ശ്രമിച്ചുവരികയാണെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിടുന്ന വിപണി തന്ത്രത്തിന്റെ ഭാഗമാണിത്. സെപ്റ്റംബറില്‍ 65 ശതമാനം വരെ വിലക്കുറവ് ലഭ്യമാക്കുന്ന നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് പുറമെ ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് ഈ വിലയിളവ് ലഭിക്കും. ഏറ്റവും മത്സരക്ഷമമായ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും അടിസ്ഥാന ഉപയോഗത്തിനുള്ള ഉത്പന്നങ്ങളും ജനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന സാധനങ്ങളും സ്വന്തമാക്കാന്‍ കുറഞ്ഞ വിലയില്‍ നിരവധി അവസരങ്ങളൊരുക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു തീരുമാനം.

വാട്സ്ആപ്, ടെലഗ്രാം , സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‍സൈറ്റ്, ടെക്സ്റ്റ് മെസേജുകള്‍, യുസി ഓണ്‍ലൈന്‍ സ്റ്റോര്‍ / സ്‍മാര്‍ട്ട് ആപ്, മറ്റ് പരസ്യമാര്‍ഗങ്ങള്‍ എന്നിവയിലൂടെ സെപ്റ്റംബറിലെ ഓരോ പ്രമോഷണല്‍ ക്യാമ്പയിനുകളും പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ ക്യാമ്പയിനും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായി മാറാന്‍ വേണ്ടി ആയിരക്കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള വിലക്കുറവ് ലഭ്യമാവും. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, മാംസം, മധുരപലഹാരങ്ങള്‍, സ്‍പൈസസ്, അരി, എണ്ണ, മറ്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‍ക്കെല്ലാം ഈ വിലക്കുറവ് ബാധകമാക്കിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഡിസ്‍കൗണ്ട് ഉത്സവങ്ങളായിരിക്കും സെപ്റ്റംബര്‍ മാസത്തില്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചില ദിവസങ്ങള്‍ ഏഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയും ചില ദിവസങ്ങള്‍ ക്ലീനിങ് ആന്റ് വാഷിങ് മെറ്റീരിയലുകള്‍ക്ക് വേണ്ടിയും നീക്കിവെയ്ക്കും. അതുപോലെ തന്നെ യൂറോപ്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും അടുക്കള ഉപകരണങ്ങള്‍ക്ക് വേണ്ടിയും ഗൃഹോപകരണങ്ങള്‍ക്ക് വേണ്ടിയുമൊക്കെ പ്രത്യേക സിഡ്കൗണ്ടുകളുണ്ടാകും.

സെപ്റ്റംബറിലെ ക്യാമ്പയിനുകള്‍ ഉള്‍പ്പെടെ എല്ലാ ഓഫറുകളും ഉപയോഗപ്പെടുത്താനായി സാധനങ്ങള്‍ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള നടപടികളുടെ ഭാഗമാണിത്. ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക സേവനങ്ങളും സൗകര്യങ്ങളും ഇ-സ്റ്റോറില്‍ സജ്ജീകരിച്ചിട്ടുണ്ട്. യൂണിയന്‍കോപ് ശാഖകളില്‍ എക്സ്പ്രസ് ഡെലിവറി ആന്റ് പിക്കപ്പ് സേവനങ്ങള്‍ ലഭ്യമാണ്. ഹോള്‍സെയില്‍ പര്‍ച്ചേസുകള്‍ക്കുള്ള ഓഫറുകളും ഓണ്‍ലൈന്‍ ഷോപ്പിങിന് സഹായകമാവുന്ന മറ്റ് സൗകര്യങ്ങളും ഇതിലൂടെ ലഭ്യമാവുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.