Asianet News MalayalamAsianet News Malayalam

ദുബൈയില്‍ സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം

ഫയല്‍ ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ തിയറി, പ്രാക്ടിക്കല്‍ പരിശീലനങ്ങളും സൈന്‍സ്, പാര്‍ക്കിങ്, മാര്‍ക്കറ്റ്, ഹൈവേ ടെസ്റ്റുകളും അന്തിമ ടെസ്റ്റും ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നതും അടക്കമുള്ള എല്ലാ നടപടികളും സൗജന്യമായിരിക്കും. 

Dubai RTA issues free driving licenses to 25 low income earners
Author
Dubai - United Arab Emirates, First Published Nov 23, 2020, 9:32 AM IST

ദുബൈ: കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടെ പ്രത്യേക പദ്ധതി. എമിറേറ്റ്സ് ഡ്രൈവിങ്  ഇന്‍സ്റ്റിറ്റ്യൂട്ടുമായും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ച് 25 പേര്‍ക്ക് ഇങ്ങനെ ലൈസന്‍സ് അനുവദിക്കാനാണ് ശ്രമം.

എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആര്‍ടിഎ ഫൗണ്ടേഷന്‍ നേരത്തെ ഒപ്പുവെച്ചിട്ടുള്ള കരാറിന്റെ ഭാഗമായാണ് തീരുമാനം. വിവിധ രാജ്യക്കാരായ താഴ്‍ന്ന വരുമാനക്കാരായിരിക്കും ഗുണഭോക്താക്കള്‍. ഫയല്‍ ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ തിയറി, പ്രാക്ടിക്കല്‍ പരിശീലനങ്ങളും സൈന്‍സ്, പാര്‍ക്കിങ്, മാര്‍ക്കറ്റ്, ഹൈവേ ടെസ്റ്റുകളും അന്തിമ ടെസ്റ്റും ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നതും അടക്കമുള്ള എല്ലാ നടപടികളും സൗജന്യമായിരിക്കും. അര്‍ഹരായ ഗുണഭോക്താക്കളെ ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയായിരിക്കും തെരഞ്ഞെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios