'തമീം രാജകുമാരന്‍ സഹോദരനും സുഹൃത്തുമാണ്, ഖത്തറിലെ ജനങ്ങള്‍ ബന്ധുക്കളും' എന്ന് കുറിച്ചുകൊണ്ടാണ് ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ദുബൈ ഭരണാധികാരി ട്വിറ്ററില്‍ പങ്കുവെച്ചത്. 

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇറാഖും ഫ്രാന്‍സും സംഘടിപ്പിച്ച പ്രാദേശിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രതിനിധി സംഘത്തിനൊപ്പം ബാഗ്ദാദില്‍ എത്തിയതായിരുന്നു ശൈഖ് മുഹമ്മദും ഖത്തര്‍ അമീറും.

'തമീം രാജകുമാരന്‍ സഹോദരനും സുഹൃത്തുമാണ്, ഖത്തറിലെ ജനങ്ങള്‍ ബന്ധുക്കളും' എന്ന് കുറിച്ചുകൊണ്ടാണ് ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ദുബൈ ഭരണാധികാരി ട്വിറ്ററില്‍ പങ്കുവെച്ചത്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona