ഭര്‍ത്താവ് കെ.എസ് വര്‍ക്കിയോടൊപ്പം 1959ലാണ് ദുബൈയിലെത്തിയത്.1968ല്‍ ഇരുവരും ചേര്‍ന്ന് ദുബൈയില്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‍കൂള്‍ ആരംഭിച്ചു. ദുബൈയിലെ ആദ്യ സ്വകാര്യ വിദ്യാലയമായിരുന്നു അത്.

ദുബൈ: മറിയാമ്മ വര്‍ക്കിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. ദുബൈയില്‍ ആദ്യ സ്വകാര്യ സ്‌കൂള്‍ ആരംഭിച്ച വ്യക്തിയും ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവുമാണ് അന്തരിച്ച മറിയാമ്മ വര്‍ക്കി. 

യുഎഇയിലും രാജ്യത്തിന് പുറത്തും പകര്‍ന്ന് നല്‍കിയ വിദ്യാഭ്യാസത്തിന്‍റെ പൈതൃകം അവശേഷിപ്പിച്ചാണ് മറിയാമ്മ വര്‍ക്കി വിടവാങ്ങിയതെന്ന് ആദരാഞ്ജലി അര്‍പ്പിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. കേരളത്തില്‍ നിന്ന് ആദ്യകാലത്ത് ദുബൈയിലേക്ക് പോവുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‍ത വനിതകളിലൊരാളാണ് മറിയാമ്മ വര്‍ക്കി. ഭര്‍ത്താവ് കെ.എസ് വര്‍ക്കിയോടൊപ്പം 1959ലാണ് ദുബൈയിലെത്തിയത്.1968ല്‍ ഇരുവരും ചേര്‍ന്ന് ദുബൈയില്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‍കൂള്‍ ആരംഭിച്ചു. ദുബൈയിലെ ആദ്യ സ്വകാര്യ വിദ്യാലയമായിരുന്നു അത്. ദുബൈയിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തില്‍ അധ്യാപികയായിരുന്നു. യുഎഇയിലെ വിദ്യഭ്യാസ രംഗത്ത് ഏറെ പ്രശസ്‍തയായിരുന്ന അവര്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. മകന്‍ സണ്ണി വര്‍ക്കി 2000ല്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അന്‍പതിലധികം സ്‍കൂളുകളാണുള്ളത്.

Scroll to load tweet…