ആഗോള തലത്തില്‍ ശ്രദ്ധേയമായ സാങ്കേതിക വാരാഘോഷമായ ജൈടെക്‌സ് എന്ന സാങ്കേതിക ഇവന്റോടു കൂടി 2020 അവസാനിക്കുമ്പോള്‍ 2021 സാക്ഷ്യം വഹിക്കുക വലിയ വിപ്ലവത്തിനാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ദുബൈ: ലോകത്ത് കൊവിഡ് മഹാമാരിയില്‍ നിന്ന് അതിവേഗം മുക്തമാകുന്ന രാജ്യമാകും യുഎഇയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചതാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ആഗോള തലത്തില്‍ ശ്രദ്ധേയമായ സാങ്കേതിക വാരാഘോഷമായ ജൈടെക്‌സ് എന്ന സാങ്കേതിക ഇവന്റോടു കൂടി 2020 അവസാനിക്കുമ്പോള്‍ 2021 സാക്ഷ്യം വഹിക്കുക വലിയ വിപ്ലവത്തിനാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 2020ലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക പരിപാടിയാണ് ജൈടെക്‌സ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷം രാജ്യത്തിന്റെ 50-ാം വാര്‍ഷികവും സുവര്‍ണ ജൂബിലി ആഘോഷ വര്‍ഷവുമാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരിക്കും 2021. നിരവധി മാറ്റങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും വരും വര്‍ഷം സാക്ഷിയാകുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.