UAE Golden Jubilee : ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്
വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 672 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ ഭരണാധികാരി ഉത്തരവിട്ടു.

ദുബൈ: യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ (50th National Day Celebration of UAE) ഭാഗമായി ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് (Sheikh Mohammed bin Rashid Al Maktoum) ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങള്‍ വിളിച്ചോതുന്ന തീരുമാനമാണിതെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ (Attorney General of Dubai) ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു.
'മോചിതരാക്കപ്പെടുന്ന തടവുകാര്‍ക്ക് സമൂഹവുമായി ഇഴുകിച്ചേരാന്‍ ഇത് അവസരമൊരുക്കും. മാപ്പ് നല്‍കപ്പെട്ട തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് ദുബൈ പൊലീസുമായി ചേര്‍ന്ന് ദുബൈ പ്രോസിക്യൂഷനും നടപടികള്‍ തുടങ്ങിയതായും' അറ്റോര്‍ണി ജനറല്‍ അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 870 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും നിര്‍ദേശിച്ചിട്ടുണ്ട്.
യുഎഇ സുവര്‍ണ ജൂബിലി; നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ്
ഫുജൈറ: യുഎഇയുടെ സുവര്‍ണ ജൂബിലി(UAE's Golden Jubilee) പ്രമാണിച്ച് ഫുജൈറയിലും(Fujairah) ട്രാഫിക് പിഴകളില്‍(traffic fines) 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാല് എമിറേറ്റുകളാണ് യുഎയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
വ്യാഴാഴ്ചയാണ് ഫുജൈറ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആനുകൂല്യം. നേരത്തെ അ്ജമാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.