ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്റിക്യാപ്ഡ് ബ്രിഡ്ജിന് താഴെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നതെന്ന് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു.

ദുബായ്: അജ്‍മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് മൂന്ന് ആഴ്ചത്തേക്ക് കൂടി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്റിക്യാപ്ഡ് ബ്രിഡ്ജിന് താഴെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നതെന്ന് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 16 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 5.30 വരെയും വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ 10 വരെയും ഇതുവഴി ഗതാഗതം അനുവദിക്കില്ല. ഈ സമയത്ത് മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram