Asianet News MalayalamAsianet News Malayalam

ദുബായില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗോള്‍ഡന്‍ വിസ

കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായാണ് പ്രഖ്യാപനം.

dubai to give golden visa to health workers
Author
Dubai - United Arab Emirates, First Published May 14, 2020, 11:33 AM IST

ദുബായ്: കൊവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുഎഇ. ദുബായ് ആരോഗ്യ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

വിവിധ വിഭാഗങ്ങളില്‍ വൈദഗ്ധ്യമുള്ള 212 ഡോക്ടര്‍മാര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. പുതിയ പ്രഖ്യാപനത്തിന്  ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതമി നന്ദി അറിയിച്ചു. കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായാണ് പ്രഖ്യാപനം.

അതേസമയം വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാ പ്രവാസികളെയും പിഴ(ഓവര്‍ സ്റ്റേ ഫൈന്‍)യില്‍ നിന്ന് ഒഴിവാക്കിയതായി യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ താമസ വിസയിലും സന്ദര്‍ശക വിസയിലും യുഎഇയില്‍ തുടരുന്ന പ്രവാസികളെ മൂന്നുമാസത്തേക്കാണ് പിഴയില്‍ നിന്ന് ഒഴിവാക്കിയത്. എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയിന്‍മേലുള്ള പിഴകളും അടയ്‌ക്കേണ്ടതില്ല. വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാ പ്രവാസികള്‍ക്കും മാര്‍ച്ച് 18 മുതല്‍ മൂന്ന് മാസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വിസ കാലാവധി കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം; പുതിയ പ്രഖ്യാപനവുമായി യുഎഇ

Follow Us:
Download App:
  • android
  • ios