ദുബൈയിൽ യാത്രയ്ക്ക് ചെലവേറും; സാലിക് നിരക്കുകൾ ഉയർത്തുന്നു

തിരക്കേറിയ സമയങ്ങളിലാണ് നിരക്ക് ഉയരുക. 

dubai to increase Salik toll gate prices during rush hour

ദുബൈ: റോഡുകളിലെ ടോൾ സംവിധാനമായ സാലിക്കിന്‍റെ നിരക്ക് മാറുന്നു. അടുത്ത ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം സാലിക് സൗജന്യമാകും. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരും. നിലവിൽ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്. തിരക്ക് കൂടുമ്പോൾ സാലിക്ക് കൂടും. തിരക്കില്ലാതാകുന്ന രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെ സാലിക് സൗജന്യമാകും.   

തിരക്കിന് അനുസരിച്ച് നിരക്കിലേക്ക് മാറുകയാണ് സാലിക്. പ്രവൃത്തി ദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും ആറ് ദിർഹം നൽകേണ്ടി വരും. ബാക്കി തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി.  പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് ആർടിഎയുടെ തീരുമാനം.  

Read Also -  യുഎഇ ഡ്രൈവിങ് ലൈസന്‍സുണ്ടോ? പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ അമേരിക്കയിലും വാഹനമോടിക്കാം

മാർച്ച് മുതൽ പാർക്കിങ് സംവിധാനത്തിലും സമാനമായ നിരക്ക് മാറ്റമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് കേന്ദ്രങ്ങളിൽ മണിക്കൂറിന് ആറുദിർഹമായും, മറ്റിടങ്ങൾ നാല് ദിർഹമായും പാർക്കിങ് നിരക്ക് ഉയരും. വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ പ്രധാനപരിപാടികൾ നടക്കുന്ന മേഖലയിലെ പാർക്കിങ് സോണുകളിൽ തിരക്കേറുന്ന സമയത്ത് മണിക്കൂറിൽ 25 ദിർഹമായും പാർക്കിങ് നിരക്ക് ഉയരും. 

Latest Videos
Follow Us:
Download App:
  • android
  • ios