ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം വൈകി. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം മസ്കറ്റിലിറക്കുകയായിരുന്നു. 

തിരുവനന്തപുരം: ദുബൈയിൽ നിന്ന് പുലര്‍ച്ചെ എത്തേണ്ട എമിറേറ്റ്സ് വിമാനം തിരുവനന്തപുരത്ത് എത്തിയത് മണിക്കൂറുകള്‍ വൈകി. എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് വിമാനം വൈകാന്‍ കാരണമായത്. കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതോടെ വിമാനം മസ്കറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് എത്തേണ്ട വിമാനം അഞ്ച് മണിക്കൂര്‍ വൈകിയാണ് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ വിമാനത്തിന്‍റെ മടക്കയാത്രയും വൈകി. ഈ വിമാനത്തില്‍ പോകാനായി കാത്തിരുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. പിന്നീട് രാത്രി പത്ത് മണിയോടെയാണ് വിമാനം തിരികെ ദുബൈയിലേക്ക് പോയത്.