35 വയസുള്ള ഏഷ്യക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ കൈവശം 4550 മില്ലിഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ദ്രാവകം ശാസ്‍ത്രീയ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്‍നാണെന്ന് സ്ഥിരീകരിച്ചത്. 

ദുബൈ: സന്ദര്‍ശക വിസയിലെത്തിയ യുവാവിന്റെ (Visitor in Dubai) പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തില്‍ പത്ത് വര്‍ഷം ജയില്‍ ശിക്ഷ (Jailed for 10 years) വിധിച്ചു. ഏഷ്യക്കാരനായ യുവാവിന് 50,000 ദിര്‍ഹം (10 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും (Fine) വിധിച്ചിട്ടുണ്ട്. 

35 വയസുള്ള ഏഷ്യക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ കൈവശം 4550 മില്ലിഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ദ്രാവകം ശാസ്‍ത്രീയ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്‍നാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദുബൈ പ്രാഥമിക കോടതി വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും ഇതേ ശിക്ഷ ശരിവെച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.