24 കാരറ്റ് സ്വർണം ഒരു പവന് 100 ദിർഹമാണ് ഇന്ന് മാത്രം കൂടിയത്. 2400 രൂപയിലധികമാണ് വർധനവ്. 22 കാരറ്റ് സ്വർണം പവന് 94 ദിർഹംത്തിനും ഇതേ ഉയർച്ചയുണ്ടായി. റെക്കോർഡിട്ട് ദുബായിലെ സ്വർണവില.
ദുബൈ: ആഭരണം എന്നതിനൊപ്പം നിക്ഷേപം എന്ന ആകർഷണമാണ് ദുബായിൽ സ്വർണം. സ്വർണ്ണത്തിൽ പണമിറക്കിയവർക്ക് കോളടിച്ച്, റെക്കോർഡിട്ട് ദുബായിലെ സ്വർണവില. 24 ക്യാരറ്റ് സ്വർണം ഒരു ഗ്രാമിന് പന്ത്രണ്ടര ദിർഹവും 22 കാരറ്റ് സ്വർണം ഗ്രാമിന് 11.75 ദിർഹവുമാണ് ഒറ്റയടിക്ക് കൂടിയത്. നിക്ഷേപകരെ ലക്ഷ്യമിട്ട് ബാങ്കുകൾ അവതരിപ്പിച്ച വിർച്വൽ സ്വർണ ബാറുകൾക്കും ഫിസിക്കൽ ഗോൾഡ് ബാറുകൾക്കും വൻ ഡിമാൻഡാണ്. നിലവിൽ, ദുബായിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ത്യയേക്കാൾ ഏകദേശം 6,600 രൂപ വിലകുറവാണ്.
എമിറേറ്റ്സ് എൻബിഡി ഈയിടെ ഉപഭോക്താക്കൾക്ക് അക്കൗണ്ട് വഴി നേരിട്ടും വിർച്വലായും വാങ്ങാവുന്ന ഗോൾഡ് ബാറുകൾ അവതരിപ്പിച്ചിരുന്നു. നിക്ഷേപിച്ചവർക്കെല്ലാം നേട്ടം ഉണ്ടായ ദിവസമാണ് കടന്നു പോയത്. 24 കാരറ്റ് സ്വർണം ഒരു പവന് 100 ദിർഹമാണ് ഇന്ന് മാത്രം കൂടിയത്. 2400 രൂപയിലധികമാണ് വർധനവ്. 22 കാരറ്റ് സ്വർണം പവന് 94 ദിർഹംത്തിനും ഇതേ ഉയർച്ചയുണ്ടായി. ലോക രാഷ്ട്രീയ സാഹചര്യം തന്നെയാണ് മിഡിൽ ഈസ്റ്റിലും സ്വർണവിലയെ റോക്കറ്റിൽ കയറ്റുന്നത്. 60 ശതമാനത്തിനും മുകളിലാണ് ഒരു വർഷം കാത്തിരുന്നാൽ സ്വർണത്തിലെ ലാഭം.


