ചെറുതും വലുതുമായ ഗ്രൂപ്പുകളിൽ എത്തുന്നവര്‍ക്കുള്ള ഇഫ്‍താര്‍, സുഹൂര്‍ പാക്കേജുകള്‍ ലഭ്യമാണ്. അന്താരാഷ്ട്ര ബഫെ മെന്യു, ആ ലാ കാര്‍ട്ടെ മെന്യു, മിഡിൽ ഈസ്റ്റേൺ, എമിറാത്തി വിഭവങ്ങള്‍ ആസ്വദിക്കാം...
റമദാന്‍ മജ്‍ലിസിലേക്ക് ബിസിനസ്സുകളെയും വിനോദ സഞ്ചാരികളെയും താമസക്കാരെയും സ്വാഗതം ചെയ്ത് ദുബായ് വേൾഡ് ട്രേഡ് സെന്‍റര്‍ (Dubai World Trade Centre - DWTC). ദുബായ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ വച്ച് നടക്കുന്ന ഇഫ്‍താര്‍, സുഹൂര്‍ വിരുന്നുകളിൽ ഭാഗമാകാം.
ദുബായ് നിവാസികളുടെ പ്രിയപ്പെട്ട ഇടമായ DWTC ഇത്തവണയും അതിഥികളുടെ ഒത്തുകൂടലിന് തയ്യാറായിട്ടുണ്ട്. നിരവധി പുരസ്‍കാരങ്ങള്‍ നേടിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ അതിഥികള്‍ക്ക് അനുഭവിക്കാം. ലൈവ് എന്‍റര്‍ടെയ്ൻമെന്‍റും അറബ് സംസ്കാരത്തിൽ നിന്ന് പ്രചോദിതമായ സേവനവും ആസ്വദിക്കാം.
ആത്മീയമായ ചിന്തയുടെ മാസം, കുടുംബങ്ങളെയും ഒരുമിപ്പിക്കുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്തുചേരാനുള്ള അവസരവുമാണിത്. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഇടമാണ് റമദാന്‍ മജ്‍ലിസ്. മികച്ച ഭക്ഷണവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കൂടിച്ചേരലും ഇതൊരു മറക്കാനാകാത്ത അവസരമാക്കും - DWTC വെന്യൂ സര്‍വീസ് മാനേജ്‍മെന്‍റ് ഇ.വി.പി അബ്‍ദുള്‍കരിം ജുൽഫര്‍ പറഞ്ഞു.
ചെറുതും വലുതുമായ ഗ്രൂപ്പുകളിൽ എത്തുന്നവര്‍ക്കുള്ള ഇഫ്‍താര്‍, സുഹൂര്‍ പാക്കേജുകള്‍ ലഭ്യമാണ്. അന്താരാഷ്ട്ര ബഫെ മെന്യു, ആ ലാ കാര്‍ട്ടെ മെന്യു, മിഡിൽ ഈസ്റ്റേൺ, എമിറാത്തി വിഭവങ്ങള്‍ ആസ്വദിക്കാം. ഔസി, തരീദ്, ലുഖയ്മത് തുടങ്ങിയ പ്രാദേശിക വിഭവങ്ങള്‍ രുചിക്കാം. ലൈവ് കുക്കിങ്, ഡിസേര്‍ട്ടുകള്‍, ഐസ്ക്രീം സ്റ്റേഷനുകള്‍ എന്നിവയും ഇത്തവണയുണ്ട്. സുഷി, ഫ്രഷ് ബേക്ക്ഡ് ബ്രെഡ് എന്നിവയും പ്രത്യേകതകളാണ്.
വൈകീട്ട് ആറ് മണി മുതൽ 8.30 വരെയാണ് ഇഫ്‍താര്‍ ബുഫെ. 8.30 വരെ ഐബിസ് ഹോട്ടലിന് എതിര്‍വശത്തുള്ള എക്സിബിഷൻ പാര്‍ക്കിങ്, എക്സിബിഷൻ പ്ലാസ എന്നിവിടങ്ങളിൽ കോംപ്ലിമെന്‍ററി പാര്‍ക്കിങ്ങും ലഭിക്കും.
ഇഫ്താറിന് AED 190 ആണ് ചാര്‍ജ്. കുട്ടികള്‍ക്ക് (അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായം) AED 85. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം. സുഹൂര്‍ ആ ലാ കാര്‍ട്ടെ മെന്യുവിൽ 70 വിഭവങ്ങള്‍ ഉണ്ട്. രാത്രി ഒൻപത് മുതൽ പുലര്‍ച്ചെ മൂന്ന് മണി വരെ തിങ്കള്‍ മുതൽ വെള്ളി വരെ സുഹൂര്‍ ആസ്വദിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ നാല് മണി വരെയാണ് സുഹൂര്‍. ഷിഷ രാത്രി 9 മണിക്ക് ശേഷമാണ്. കോംപ്ലിമെന്‍ററി പാര്‍ക്കിങ് ലഭ്യമാണ്. വി.ഐ.പി പാര്‍ക്കിങ് സയീദ് ഹാള്‍ 3-ൽ ആയിരിക്കും.
സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് റമദാൻ മജ്‍ലിസ് ലൗഞ്ചിൽ എത്താം. പരമാവധി എട്ട് പേര്‍ വരെയാണ് സുഹൂര്‍ സമയത്ത് അനുവദിക്കുക. തിങ്കള്‍ മുതൽ വെള്ളി വരെ ഒരാള്‍ക്ക് AED 500, വാരാന്ത്യങ്ങളിൽ AED 800 എന്നിങ്ങനെയാണ് തുക. വി.ഐ.പി മജ്‍ലിസ് അനുഭവം വേണ്ട വലിയ ഗ്രൂപ്പുകള്‍ക്ക് പ്രത്യേകം ഇഫ്‍താര്‍ ഏരിയയും ഒരുക്കിയിട്ടുണ്ട്. റമദാന്‍ മാസത്തിൽ 20 ശതമാനം തുക അഡ്വാൻസ് നൽകി ബുക്ക് ചെയ്യാം. വി.ഐ.പി പാര്‍ക്കിങ് കോംപ്ലിമെന്‍ററിയായി ലഭിക്കും.
എല്ലാ അതിഥികളും മുൻകൂട്ടി റിസര്‍വ് ചെയ്തുവേണം എത്താന്‍. നേരിട്ട് റമദാന്‍ മജ്‍ലിസിൽ എത്തുന്നവര്‍ക്ക് ടേബിളുകള്‍ ലഭിക്കുക സാഹചര്യം അനുസരിച്ച് മാത്രമായിരിക്കും. എല്ലാവരും കാലുകളും തോളുകളും മറയുന്ന രീതിയിലുള്ള വസ്ത്രധാരണം പാലിക്കണം.
കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കാം - 800-DWTC (3982) അല്ലെങ്കിൽ സന്ദര്‍ശിക്കാം https://www.majlis.ae/en/
