എന്നാല്‍ നോട്ടുകള്‍ തന്റേതല്ലെന്നും കൂടെയുണ്ടായിരുന്നയാള്‍ പരിചയപ്പെട്ടശേഷം തന്റെ ബാഗ് കൂടി കൊണ്ടുപോകാമോ എന്ന് ചോദിച്ച് തന്നതാണെന്നും ഒരാള്‍ പറഞ്ഞു.

ദുബായ്: 24 കോടി മൂല്യമുള്ള വ്യാജ കറന്‍സികളുമായി രണ്ട് പേരെ ദുബായ് വിമാനത്താവളത്തില്‍ പിടികൂടി. 29 ലക്ഷത്തിന്റെ യൂറോ കറന്‍സികളാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. 51ഉം 36ഉം വയയ് പ്രായമുള്ള രണ്ട് പാകിസ്ഥാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി.

ഇറ്റലിയില്‍ നിന്നുള്ള വിമാനത്തില്‍ പുലര്‍ച്ചെ 2.30ന് ഒന്നാം ടെര്‍മിനലില്‍ ഇവര്‍ വന്നിറങ്ങിയത്. വിമാനത്താവളത്തിലെ എക്സ് റേ സ്കാനിങില്‍ അസ്വാഭാവികമായത്ര അളവില്‍ നോട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. കള്ളനോട്ടുകളാണെന്ന സംശയത്തിനെ തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്തു. എന്നാല്‍ നോട്ടുകള്‍ തന്റേതല്ലെന്നും കൂടെയുണ്ടായിരുന്നയാള്‍ പരിചയപ്പെട്ടശേഷം തന്റെ ബാഗ് കൂടി കൊണ്ടുപോകാമോ എന്ന് ചോദിച്ച് തന്നതാണെന്നും ഒരാള്‍ പറഞ്ഞു. മറ്റൊരു ബാഗുകൂടി ഇത്തരത്തില്‍ ഉണ്ടെന്നും അയാള്‍ അറിയിച്ചു. മറ്റ് ബാഗുകള്‍ കൂടി പരിശോധിച്ചതോടെ കൂടുതല്‍ നോട്ടുകള്‍ ലഭിച്ചു.

എല്ലാ നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറാണ് ഉണ്ടായിരുന്നത്. ഇതേ സീരിയല്‍ നമ്പറിലുള്ള യാഥാര്‍ത്ഥ നോട്ട് ഒരാളുടെ പഴ്സില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. താന്‍ നിരപരാധിയാണെന്ന് പിടിയിലായ 56 വയസുകാരന്‍ വാദിച്ചു. ബാഗില്‍ എന്താണെന്ന് അറിയാതെ താന്‍ സഹായം ചെയ്തതാണെന്നായിരുന്നു ഇയാളുടെ വാദം. ഇത് ഉദ്ദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കേസ് നവംബര്‍ നാലിലേക്ക് മാറ്റി വെച്ചിരിക്കുകയാണിപ്പോള്‍.