രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ദുബൈ: യുഎഇയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Scroll to load tweet…

അതേസമയം കൂടുതല്‍ സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഖോര്‍ഫകാനില്‍ ശക്തമായ പൊടിക്കാറ്റ് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂട പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…