വെള്ളിയാഴ്ചയോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്ററായി വര്‍ധിക്കും.

അബുദാബി: യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് മണല്‍ക്കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇന്നും നാളെയും മണല്‍ക്കാറ്റ് വീശുക.

വെള്ളിയാഴ്ചയോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്ററായി വര്‍ധിക്കും. അന്തരീക്ഷത്തില്‍ പൊടിനിറയുന്നതോടെ അബുദാബിയിലെ താപനില 41 ഡിഗ്രിയില്‍ നിന്ന് 34 ആയും ദുബൈയിലെ താപനില 40ല്‍ നിന്ന് 35 ആയും കുറയും. ശനിയാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ ആയി കുറയും. യുഎഇയുടെ തെക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലും അബുദാബിയിലെ ദ്വീപ് പ്രദേശങ്ങളിലും ഇന്ന് നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. 

Read Also -  പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

യുഎഇയിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തി; വിശദമായ പരിശോധന നടത്തുന്നുവെന്ന് അധികൃതർ

ഷാർജ: യുഎഇയിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തി. ഷാർജയിലെ അൽ ഹദിബ ഫീൽഡിലാണ് വലിയ നിക്ഷേപം കണ്ടെത്തിയതെന്ന് ഷാർജ പെട്രോളിയം കൗൺസിൽ അറിയിച്ചു. അൽ സജാ ഫീൽഡിന് വടക്കുവശത്തായി ഷാർജ നാഷണൽ ഓയിൽ കോർപറേഷൻ നടത്തിയ പര്യവേക്ഷണത്തിലാണ് വാണിജ്യ ഉത്പാദത്തിന് പര്യാപ്തമായ അളവിലുള്ള വാതക നിക്ഷേപം കണ്ടെത്തിയതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇപ്പോൾ വാതക നിക്ഷേപം കണ്ടെത്തിയ കിണറിൽ വിശദമായ പരിശോധന നടത്തി അവിടെ നിന്ന് ലഭ്യമാവാൻ സാധ്യതയുള്ള അളവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുമെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി. ഷാർജയിലെ അഞ്ചാമത്തെ ഓൺഷോർ ഫീൽഡാണ് അൽ ഹദിബ. ഇതിന് പുറമെ അൽ സജാ, കാഹിഫ്, മഹാനി, മുഅയദ് എന്നീ ഓൺഷോർ ഫീൽഡുകളാണുള്ളത്.